Loading ...

Home International

ബംഗ്ലാദേശില്‍ ബോട്ട് മുങ്ങി 21 മരണം; നിരവധി പേരെ കാണാതായി

ധാക്ക : ബംഗ്ലാദേശില്‍ നിറയെ യാത്രക്കാരുമായി പോയ ബോട്ട് മണല്‍ കയറ്റിവന്ന ചരക്കു കപ്പലിലിടിച്ച്‌ 21 പേര്‍ മരിച്ചു. à´®à´°à´¿à´šàµà´šà´µà´°à´¿à´²àµâ€ 9 സ്ത്രീകളും 6 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. കിഴക്കന്‍ ബംഗ്ലാദേശിലെ ബിജോയ്നഗറിലെ തടാകത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് ബോട്ടില്‍ 60 ല്‍ കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related News