Loading ...

Home Kerala

കോവിഡിന് പിന്നാലെ കുട്ടികളില്‍ 'മിസ്ക്'; കേരളത്തിൽ നാല് മരണം

കുട്ടികളില്‍ കോവിഡിന് ശേഷം കാണുന്ന മിസ്ക് രോഗബാധ സംബന്ധിച്ച്‌ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികില്‍സ തേടണമെന്നാണ് നിര്‍ദ്ദേശം. മിസ്ക് ചികിത്സക്കായി ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തിതുവരെ നാല് കുട്ടികളാണ് കുട്ടി മിസ്ക് ബാധിച്ച്‌ മരിച്ചത്.

ആലപ്പുഴ പട്ടണക്കാട് സ്വദേശികളായ വിനോദും വിദ്യയും ഏഴ് വയസുകാരനായ മകന്‍ അദ്വൈതിന്‍റെ മരണമുണ്ടാക്കിയ വേദനയിലാണ്. കോവിഡിന് ശേഷം മിസ്ക് മൂര്‍ച്ഛിച്ചായിരുന്നു ഈ മാസം ഒന്നിന് അദ്വൈതിന്‍റെ മരണം. ജൂലൈ 24 മുതലാണ് കുട്ടിയില്‍ മിസ്കിന്‍റെ ലക്ഷണങ്ങള്‍ കണ്ടത്. എന്നാല്‍ ആദ്യം ചികില്‍സതേടിയ ആശുപത്രികളില്‍ രോഗം തിരിച്ചറിയാനായില്ല. പിന്നീട് തിരുവനന്തപുരം എസ്.എ.ടിയിലേക്ക് മാറ്റിയപ്പോഴേക്കും ആരോഗ്യനില വഷളായിരുന്നു. നേരത്തെ ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മകനെ നഷ്ടപ്പെടില്ലായിരുന്നെന്ന് ഈ മാതാപിതാക്കള്‍ പറയുന്നു.

കോവിഡിന് ശേഷം അവയവങ്ങളിലുണ്ടാകുന്ന നീര്‍കെട്ടാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്ന മിസ്ക്. പനി, വയറു വേദന, ‌ ത്വക്കില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചികില്‍സിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാം. മിസ്ക് ലക്ഷണങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Related News