Loading ...

Home International

കോവിഡ് ഡെൽറ്റ വകഭേദം പടരുന്നു; ന്യൂസിലാന്റിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

വെല്ലിങ്ടൺ∙ പൂജ്യത്തിൽ നിന്ന് ഒറ്റയടിക്ക് 277 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് ന്യൂസിലൻഡ്. ഇതോടെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് രാജ്യം. ആറുമാസമായി ഒരു കോവിഡ് കേസുപോലും റിപ്പോർട്ട്  റിപ്പോർട്ട് ചെയ്യാത്ത രാജ്യമായിരുന്നു ന്യൂസിലൻഡ്. എന്നാൽ, കഴിഞ്ഞ ദിവസം കോവിഡ് വകഭേദമായ ഡെൽറ്റ പ്ലസ്  ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ മൂന്ന് ദിവസത്തേക്ക് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. പക്ഷെ, അപ്പോഴേക്കും ഡെൽറ്റ കേസുകൾ ഒന്നിൽ നിന്നും 277 ആയി ഉയർന്നു. എന്നാൽ, രാജ്യത്തെ മെഡിക്കൽ സിസ്റ്റത്തിലും ഡോക്ടർമാരിലും തനിക്ക് വിശ്വാസമുണ്ടെന്നും സീറോകോവിഡിലേക്ക് രാജ്യം തിരിച്ചെത്തുമെന്നും ജസീന്ത ആർഡൻ വ്യക്തമാക്കി.

Related News