Loading ...

Home Business

റബര്‍ വില ഉയരുന്നു; പ്രതീക്ഷയോടെ കര്‍ഷകര്‍

അ​ടി​മാ​ലി: വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം വി​പ​ണി​യി​ല്‍ റ​ബ​റി​ന് ല​ഭി​ക്കു​ന്ന ഉ​യ​ര്‍ന്ന വി​ല ഹൈ​റേ​ഞ്ചി​ലെ റ​ബ​ര്‍ ക​ര്‍ഷ​ക​ര്‍ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ഹൈ​റേ​ഞ്ചി​ലെ ഒ​രു​വി​ഭാ​ഗം ക​ര്‍ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ര്‍ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ റ​ബ​ര്‍ കൃ​ഷി വീ​ണ്ടും പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. 180ല്‍ ​എ​ത്തി റ​ബ​ര്‍ ഷീ​റ്റി​െന്‍റ ശ​രാ​ശ​രി വി​ല.

മ​ഴ കു​റ​ഞ്ഞ​തോ​ടെ പ​ല​യി​ട​ത്തും ക​ര്‍ഷ​ക​ര്‍ ടാ​പ്പി​ങ്​ പു​ന​രാ​രം​ഭി​ക്കാ​ന്‍ ഒ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി. വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്ബ് 250ന​ടു​ത്തെ​ത്തി​യ റ​ബ​ര്‍ വി​ല പി​ന്നീ​ട് കു​ത്ത​നെ കൂ​പ്പു​കു​ത്തു​ക​യാ​യി​രു​ന്നു.

കൃ​ഷി ആ​ദാ​യ​ക​ര​മ​ല്ലാ​താ​യ​തോ​ടെ തോ​ട്ട​ങ്ങ​ളി​ല്‍ ക​ര്‍ഷ​ക​ര്‍ ടാ​പ്പി​ങ്​ നി​ര്‍ത്തിവെച്ചു . ക​ഴി​ഞ്ഞ​വ​ര്‍ഷം മു​ത​ല്‍ വീ​ണ്ടും ഷീ​റ്റി​ന് വി​ല വ​ര്‍ധി​ച്ചു​തു​ട​ങ്ങി. ഇ​പ്പോ​ഴ​ത്തേ​ത്​ വ​ര്‍ഷ​ങ്ങ​ള്‍ക്കു​ശേ​ഷം റ​ബ​റി​ന് ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ര്‍ന്ന വി​ല​യാ​ണ്. വി​ല​യി​ടി​വ്, ഉ​ല്‍​പാ​ദ​ന​ക്കു​റ​വ്, കോ​വി​ഡ് തു​ട​ങ്ങി വി​വി​ധ ഘ​ട​ക​ങ്ങ​ള്‍ ഇ​പ്പോ​ഴ​ത്തെ വി​ല വ​ര്‍ധ​ന​ക്ക്​ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.ടാ​പ്പി​ങ്​ ആ​രം​ഭി​ച്ച്‌ ഉ​ല്‍​പാ​ദ​നം വ​ര്‍ധി​ക്കു​മ്ബോ​ള്‍ വീ​ണ്ടും വി​ല​യി​ടി​വ് ഉ​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ക​ര്‍ഷ​ക​ര്‍ക്കു​ണ്ട്.

Related News