Loading ...

Home National

വാഹനങ്ങള്‍ മറ്റു സംസ്ഥാനത്തുനിന്ന്​ കൊണ്ടുവരുമ്പോള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട; ബി.എച്ച്‌​ സീരീസുമായി കേന്ദ്രം

ന്യൂഡല്‍ഹി: സ്വകാര്യ വാഹനങ്ങള്‍ മറ്റു സംസ്​ഥാനങ്ങളില്‍നിന്ന്​ കൊണ്ടുവരു​േമ്ബാള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യുന്നത്​ ഒഴിവാക്കാന്‍ പുതിയ സംവിധാനം വരുന്നു. ഇതിനായി ഭാരത്​ സീരിസ്​ (BH) അവതരിപ്പിച്ചിരിക്കുകയാണ്​ കേന്ദ്ര സര്‍ക്കാര്‍.

പ്രതിരോധ ഉദ്യോഗസ്ഥര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളിലെ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സംഘടനകള്‍, നാലോ അതിലധികമോ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഓഫിസുകളുള്ള സ്വകാര്യമേഖലയിലെ കമ്ബനികളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരുടെ വ്യക്തിഗത വാഹനങ്ങള്‍ക്കാണ്​ ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയുക. താല്‍പ്പര്യമുള്ളവര്‍ക്ക്​ മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ മതി. ഇത്തരം വ്യക്തികള്‍ ഇടക്കിടെ ജോലി​ സ്​ഥലത്തുനിന്ന്​ ട്രാന്‍സ്​ഫറാകാന്‍ സാധ്യതയുള്ളതിനാലാണ്​ ഇവര്‍ക്ക് ഈ​ സൗകര്യം നല്‍കുന്നത്​.

നിലവില്‍, ഒരു വ്യക്തി രജിസ്റ്റര്‍ ചെയ്ത സംസ്ഥാനം ഒഴികെയുള്ള ഏത് സംസ്ഥാനത്തും പരമാവധി 12 മാസം മാത്രമാണ്​ വാഹനം ഉപയോഗിക്കാന്‍ കഴിയുക. 12 മാസം കഴിയുന്നതിന് മുമ്ബ് വാഹനം പുതിയ സംസ്​ഥാനത്ത്​ വീണ്ടും രജിസ്റ്റര്‍ ചെയ്യണം.

മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇത്തരം വാഹനങ്ങളുടെ കൈമാറ്റം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ഭാരത്​ സീരീസിന്‍റെ പ്രാരംഭ പദ്ധതി വിജ്ഞാപനം ചെയ്തത്. ഭാരതത്തെ സൂചിപ്പിക്കുന്ന BH സീരീസില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഒരു പുതിയ സംസ്ഥാനത്തിലേക്ക് മാറ്റുമ്ബോള്‍ വീണ്ടും രജിസ്ട്രേഷന്​ ആവശ്യമില്ല.

വാഹന ഉടമകള്‍ 'ബി.എച്ച്‌' സീരീസ്​ തെരഞ്ഞെടുക്കുകയാണെങ്കില്‍ ചുരുങ്ങിയ രണ്ട് വര്‍ഷത്തേക്കോ ​അല്ലെങ്കില്‍ രണ്ടിന്‍റെ ഗുണിതങ്ങളായി വരുന്ന വര്‍ഷങ്ങളിലേക്കോ റോഡ് നികുതി അടക്കണം. എല്ലാ പ്രക്രിയകളും ഓണ്‍ലൈന്‍ വഴിയായിരിക്കും.

നേരത്തെ മന്ത്രാലയം 'IN' സീരീസായിരുന്നു നിര്‍ദേശിച്ചിരുന്നത്​. കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളില്‍ ഓഫിസുകളുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് യോഗ്യതയുണ്ടെന്നും അന്ന്​ വ്യക്​തമാക്കിയിരുന്നു. അന്തിമ വിജ്ഞാപനത്തില്‍, 'IN' സീരീസ് 'BH' ആയി മാറുകയായിരുന്നു.

നിലവില്‍ സ്വകാര്യ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ 15 വര്‍ഷത്തെ റോഡ് നികുതി മുന്‍കൂറായി അടക്കേണ്ടതുണ്ട്. ഈ വാഹനങ്ങള്‍ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റുകയാണെങ്കില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. ഇതുവരെ ഉപയോഗിച്ച കാലം കഴിഞ്ഞ്,​ 15 വര്‍ഷം ആകുന്നത്​ വരേക്കുള്ള റോഡ്​ നികുതിയും അടക്കണം. മുമ്ബ്​ ഈ കാലയളവിലേക്ക്​ അടച്ച നികുതി നേരത്തെ രജിസ്റ്റ്​ര്‍ ചെയ്​ത സംസ്​ഥാനത്തുനിന്ന്​ ​െക്ലയിം ചെയ്​ത്​ എടുക്കാവുന്നതാണ്​. ഈ നൂലാമാലകള്‍ അവസാനിപ്പിക്കുകയാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


Related News