Loading ...

Home Kerala

വാട്ടര്‍ ചാര്‍ജ് പിഴകൂടാതെ ബില്ലടയ്ക്കാനുള്ള കാലാവധി ചുരുക്കി

കൊച്ചി; വീടുകളിലെ വാട്ടര്‍ ചാര്‍ജ് സമയത്ത് അടയ്ക്കാന്‍ മറന്നുപോകാറുണ്ടോ? എന്നാല്‍ ഇനി വൈകിയാല്‍ കയ്യില്‍ നിന്ന് പണം പോകുന്ന വഴി അറിയില്ല. ഗാര്‍ഹിക കണക്ഷനുകളുടെ ബില്ല് പിഴകൂടാതെ അടയ്ക്കാനുള്ള കാലാവധി 10 ദിവസമായി ചുരുക്കി. ഇതുവരെ ഒരു മാസത്തെ സാവകാശം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 1 മുതല്‍ പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരും. പിഴയോടെ ബില്‍ അടയ്ക്കാനുള്ള കാലാവധി 15 ദിവസം എന്നതില്‍ മാറ്റമില്ല. കുടിശ്ശികയാകുന്ന ബില്ലിന് ഈടാക്കിയിരുന്ന പിഴ മാസം 5 രൂപ എന്നത് ഇനി മുതല്‍ 1 മാസത്തേക്ക് ബില്‍ തുകയുടെ ഒരു ശതമാനം എന്നും ഒരു മാസം കഴിഞ്ഞാല്‍ ഒന്നര ശതമാനം എന്നും പുന:ക്രമീകരിച്ചു.

Related News