Loading ...

Home USA

ചൈന കോവിഡിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ മറച്ചുവെക്കുന്നുവെന്ന്​ ബൈഡന്‍

വാഷിങ്​ടണ്‍: ചൈന കോവിഡിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ മറച്ചുവെക്കുന്നുവെന്ന്​ യു.എസ്​ പ്രസിഡന്റ് ​ജോ ബൈഡന്‍. കോവിഡിന്റെ വരവിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചൈന ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുകയാണ്​. കോവിഡ്​ സംബന്ധിച്ച്‌​ വ്യക്​തത വരുത്താനുള്ള അഭ്യര്‍ഥനകള്‍ ഇതുവരെ ചൈന ഗൗരവത്തിലെടുത്തിട്ടില്ല. ആ വിവരങ്ങള്‍ കോവിഡിനെ കുറിച്ച്‌​ പഠിക്കുന്ന അന്താരാഷ്​ട്ര സംഘത്തിനും ആരോഗ്യവിദഗ്ധര്‍ക്കും നല്‍കാതെ ചൈനീസ്​ സര്‍ക്കാര്‍ പൂഴ്​ത്തിവെച്ചിരിക്കുകയാണെന്നും ബൈഡന്‍ ആരോപിച്ചു. ലോകത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്​ തുടരു​മ്ബോള്‍ വിവരങ്ങള്‍ ചൈന പൂഴ്​ത്തിവെക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിവരങ്ങള്‍ പുറത്ത്​ വിടാന്‍ ചൈനക്ക്​ മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യു.എസിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൊറോണ വൈറസ്​ ഒരു ജൈവായുധമാണെന്ന വാദത്തെ തള്ളിക്കളയുന്നുണ്ട്​.

Related News