Loading ...

Home USA

തിരിച്ചടിച്ച് അമേരിക്ക; ഐ.എസ് കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം

കാബൂള്‍: തങ്ങളുടെ 13 സൈനികര്‍ ഉള്‍പ്പെടെ 170 പേര്‍ കൊല്ലപ്പെട്ട കാബൂള്‍ വിമാനത്താവളത്തിലെ ചാവേര്‍ സ്ഫോടനത്തിന് തിരിച്ചടി നല്‍കിയതായി അമേരിക്ക. ഐ.എസ് കേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യമിട്ടവരെ വധിച്ചതായും അമേരിക്ക വ്യക്തമാക്കി.

യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍െറ ഉത്തരവിലായിരുന്നു ഡ്രോണ്‍ ആക്രമണം. കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ സ്ഫോടനത്തിന് പിന്നാലെ, യു.​എ​സ്​ സൈ​നി​ക​ര്‍​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ വേ​ട്ട​യാ​ടി​പ്പി​ടി​ച്ച്‌​ ക​ണ​ക്കു​തീ​ര്‍​ക്കു​മെ​ന്ന്​​ യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​​ ജോ ​ബൈ​ഡ​ന്‍ മു​ന്ന​റി​യി​പ്പ് ​ന​ല്‍​കിയിരുന്നു. ഇതിനുപിന്നാലെയാണ് ഐ.എസ് കേന്ദ്രങ്ങളില്‍ അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയിരിക്കുന്നത്.

താ​ലി​ബാ​ന്‍ ഭ​ര​ണം പി​ടി​ച്ച അ​ഫ്​​ഗാ​നി​സ്​​താ​നി​ല്‍ രാ​​​​ജ്യം വി​​​​ടാ​​​​നാ​​​​യി കാ​​​​​ബൂ​​​​​ള്‍ വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ന്​ പു​​​​റ​​​​ത്ത്​ ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ലാണ് വ്യാഴാഴ്ച വൈകുന്നേരം ഇ​​​​ര​​​​ട്ട ചാ​​​​വേ​​​​ര്‍ സ്​​​​​ഫോ​​​​ട​​​​നം ഉണ്ടായത്. മരണ സംഖ്യ 110 ആയി ഉയര്‍ന്നിട്ടുണ്ട്. ഉ​ത്ത​ര​വാ​ദി​ത്തം അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ ഐ.​എ​സ്​ ശാ​ഖ​യാ​യ 'ഐ.​എ​സ്​-​ഖു​റാ​സാ​ന്‍ പ്ര​വി​ശ്യ' ഏ​റ്റെ​ടു​ത്തിരുന്നു. സ്​േ​ഫാ​ട​നം ന​ട​ത്തി​യ ഒ​രാ​ളു​ടെ ചി​ത്ര​വും പു​റ​ത്തു​വി​ട്ടി​രുന്നു. എ​ന്നാ​ല്‍, ര​ണ്ടാ​മ​ത്തെ സ്​​​ഫോ​ട​നം ന​ട​ത്തി​യ​താ​രാ​ണെ​ന്ന്​ ഐ.​എ​സ്​ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.



Related News