Loading ...

Home International

ചൈന കനത്ത ഭീഷണി;സംയുക്തമായി നീങ്ങാന്‍ ജപ്പാന്‍- തായ്‌വാന്‍ ഭരണ കക്ഷികള്‍

ടോക്കിയോ: ചൈനയുടെ ഭീഷണി ഒരുമിച്ച്‌ നേരിടാനൊരുങ്ങി തായ്‌വാനൊപ്പം ജപ്പാനും. ഇരുരാജ്യങ്ങളുടേയും ഭരണകക്ഷികളുടെ രാഷ്‌ട്രീയ നേതൃത്വമാണ് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തിയത്. à´‡à´°àµà´°à´¾à´œàµà´¯à´™àµà´™à´³àµà´‚ പ്രതിരോധ രംഗത്തും സജീവ പങ്കാളിത്തം വഹിക്കാനും ധാരണയായി. വെര്‍ച്വലായാണ് യോഗം നടന്നത്. ഇരുരാജ്യങ്ങളും ബീജിംഗിന്റെ അധിനിവേശ സ്വഭാവത്തെ നിശിതമായി വിമര്‍ശിച്ചു.ഇരുരാജ്യങ്ങളുടേയും മുതിര്‍ന്ന നേതാക്കളാണ് ചര്‍ച്ച നടത്തിയത്. തായ്‌വാന്റെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടിയും ജപ്പാന്റെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമാണ് ചൈനീസ് ഭീഷണികളെ ഗൗരവപൂര്‍വ്വം വിലയിരുത്തിയത്. പസഫിക്കിലെ അമേരിക്കന്‍ സാന്നിദ്ധ്യവും ചെറുദ്വീപുകളെ ചൈന കയ്യടക്കാന്‍ ശ്രമിക്കുന്നതിന്റെ പശ്ചാത്തലത്തിലും നടന്ന ചര്‍ച്ചകള്‍ ഏറെ പ്രാധാന്യത്തോടെയാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.ഇതിനിടെ ജപ്പാന്‍-തായ്‌വാന്‍ രാജ്യങ്ങള്‍ തമ്മില്‍ ഔദ്യോഗികമായി യാതൊരു നയതന്ത്രബന്ധങ്ങളുമില്ലെന്നും തീരുമാനങ്ങളില്‍ ആശങ്കയില്ലെന്നും ചൈനീസ് വിദേശകാര്യവകുപ്പ് അറിയിച്ചു. എന്നാല്‍ തായ്‌വാന്‍ സ്വാതന്ത്ര രാജ്യമാണെന്ന തരത്തില്‍ ജപ്പാന്റെ ഭാഗത്തുനിന്നും തെറ്റായ സൂചനകള്‍ നല്ലതല്ലെന്നും ചൈന മുന്നറിയിപ്പു നല്‍കി.

Related News