Loading ...

Home cinema

ആര്‍.ആര്‍.ആര്‍ ചിത്രീകരണം പൂര്‍ത്തിയായി; ഉടന്‍ പ്രേക്ഷകരിലേക്ക്

ബാഹുബലിക്ക് ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആര്‍ ചിത്രീകരണം പൂര്‍ത്തിയായി. ഇനി ഏതാനും പിക്ക്‌അപ്പ് ഷൂട്ടുകള്‍ മാത്രം ബാക്കിയുള്ള സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ ആരംഭിച്ചുകഴിഞ്ഞു. സിനിമ ഉടന്‍ തന്നെ പ്രേക്ഷകരിലേക്കെത്തും എന്നാണ് പ്രതീക്ഷ.റിലീസിന് മുമ്ബ് തന്നെ കോടികളുടെ ബിസിനസ് സ്വന്തമാക്കിയ സിനിമയാണ് രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്ബ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.ഡിജിറ്റല്‍, സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്ബനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Related News