Loading ...

Home National

ഡല്‍ഹിയില്‍ സ്കൂളുകള്‍ തുറക്കുന്നു; ഘട്ടം ഘട്ടമായി ക്ലാസുകള്‍ ആരംഭിക്കും

ഡല്‍ഹിയില്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം. ഘട്ടംഘട്ടമായി ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനമായത്. ഒമ്ബതു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ഒന്നിന് ആരംഭിക്കും. ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ടിന് തുറക്കും. ഇന്നു ചേര്‍ന്ന ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡി.ഡി.എം.എ) യോഗത്തിലാണ് നിര്‍ണായക തീരുമാനം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച്‌ 50 ശതമാനം വിദ്യാര്‍ഥികളെ എത്തിച്ച്‌ ക്ലാസുകള്‍ ആരംഭിക്കാനാണ് നീക്കം. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഡി.ഡി.എം.എയുടെ തീരുമാനം.സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഡല്‍ഹി സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു. ഇതില്‍ 68 ശതമാനം പേരും സ്കൂളുകള്‍ തുറക്കുന്നതിനെ അനുകൂലിച്ചു. 83 ശതമാനം കോളജുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. അതേസമയം, ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അമ്ബതില്‍ താഴെയെത്തി. ഈ സാഹചര്യത്തിലാണ് സ്കൂളുകള്‍ തുറക്കാനുള്ള തീരുമാനമുണ്ടാകുന്നത്.

Related News