Loading ...

Home International

ഓക്‌സിജന്‍ ക്ഷാമം; നേപ്പാളിന് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് നല്‍കി ഇന്ത്യ

കാഠ്മണ്ഡു: ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന നേപ്പാളിന് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് നല്‍കി ഇന്ത്യ.ബി.പി കൊയ്‌റാള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇരുന്നൂറോളം രോഗികള്‍ക്ക് ഒരേ സമയം സഹായകരമാകുന്നതാണ് പുതിയ പ്ലാന്റ്. മിനിറ്റില്‍ 980 ലിറ്റര്‍ ശേഷിയുള്ളതാണ് പുതിയ പ്ലാന്റ്. ഡീബെല്‍ എന്നാണ് പ്ലാന്റിന്റെ പേര്.ഡിഫന്‍സ് റിസേര്‍ച്ച്‌ ആന്‍ഡ് ഡെവലപ്പമെന്റ് ഓര്‍ഗനൈസേഷന്‍( ഡി.ആര്‍.ഡി.ഒ)ആണ് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് വികസിപ്പിച്ചത്.പ്ലാന്റ് ഇന്ത്യന്‍ അംബാസിഡറായ വിനയ് മല്‍ഹോത്ര, നേപ്പാള്‍ ആരോഗ്യമന്ത്രി ഉമേഷ് ശ്രേഷ്തയ്‌ക്ക് കൈമാറി.

Related News