Loading ...

Home Gulf

2021ലെ എല്ലാ വീസകള്‍ക്കും ഡിസംബര്‍ വരെ കാലാവധിയെന്ന് ഒമാന്‍

മസ്‌ക്കറ്റ് : ∙ 2021 ല്‍ ഒമാന്‍ അനുവദിച്ച മുഴുവന്‍ വീസകളുടെയും കാലാവധി വര്‍ഷാവസാനം വരെ നീട്ടി. ഇതിനു ഫീസ് ചുമത്തില്ല. അതെ സമയം യാത്രാ വിലക്ക് നീക്കുന്നതിന് പിന്നാലെ സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ വീസകള്‍ അനുവദിക്കും. വീസ പുതുക്കാന്‍ വാക്സിനേഷന്‍ നിര്‍ബന്ധമാണെന്നും ഒരു ഡോസ് എങ്കിലും സ്വീകരിച്ചിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്സീനെടുത്തവര്‍ക്ക് ഒമാനിലേക്കു പറക്കാം . എന്നാല്‍, കോവാക്സീന് രാജ്യം അംഗീകാരം നല്‍കിയിട്ടില്ല. അസ്ട്രസെനക (കോവീഷീല്‍ഡ്), ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ, സിനോവാക്, സ്പുട്നിക് 5 , സിനോഫാം, എന്നിവയാണ് രാജ്യത്ത് അംഗീകാരമുള്ള വാക്സീനുകള്‍. രണ്ടു ഡോസ് വാക്സീനെടുത്ത താമസ വീസക്കാര്‍, ഓണ്‍ അറൈവല്‍ വീസ ലഭിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് അടുത്തമാസം ഒന്നു മുതല്‍ ഒമാനിലേക്ക് അനുമതിയുള്ളത്.

Related News