Loading ...

Home National

പൊ​തു​മേ​ഖ​ല ബാങ്ക്​ ജീവനക്കാരുടെ കുടുംബ പെന്‍ഷന്‍ ഉയര്‍ത്തി

മും​ബൈ: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ പെ​ന്‍ഷ​ന്‍ ഉ​യ​ര്‍ത്താ​ന്‍ കേ​ന്ദ്ര അ​നു​മ​തി. ജീ​വ​ന​ക്കാ​ര്‍ അ​വ​സാ​നം വാ​ങ്ങു​ന്ന അ​ടി​സ്ഥാ​ന ശമ്പ​ള​ത്തിന്റെ  30 ശ​ത​മാ​ന​മാ​യി പെ​ന്‍ഷ​ന്‍ തു​ക ഏ​കീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ജീ​വ​ന​ക്കാ​രു​ടെ ദേ​ശീ​യ പെ​ന്‍ഷ​ന്‍ പ​ദ്ധ​തി (എ​ന്‍.​പി.​എ​സ്.) യി​ലേ​ക്കു​ള്ള ബാ​ങ്കു​ക​ളു​ടെ വി​ഹി​തം പ​ത്തു ശ​ത​മാ​ന​ത്തി​ല്‍നി​ന്ന് 14 ആ​യി വ​ര്‍ധി​പ്പി​ക്കാ​നു​ള്ള നി​ര്‍ദേ​ശ​വും അം​ഗീ​ക​രി​ച്ചു.

ന​വം​ബ​റി​ല്‍ ന​ട​ന്ന ച​ര്‍ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ബാ​ങ്ക് അ​സോ​സി​യേ​ഷ​ന്‍ ന​ല്‍കി​യ നി​ര്‍ദേ​ശ​ങ്ങ​ളാ​ണ് ധ​ന​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച​ത്. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളി​ല്‍നി​ന്ന് വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബ പെ​ന്‍ഷ​ന്‍ പ​രി​ധി പ​ര​മാ​വ​ധി 9,284 രൂ​പ എ​ന്ന നി​ബ​ന്ധ​ന​യും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

ഇ​തോ​ടെ ജീ​വ​ന​ക്കാ​ര്‍ക്ക് ല​ഭി​ക്കു​ന്ന പെ​ന്‍ഷ​ന്‍ 30,000 രൂ​പ മു​ത​ല്‍ 35,000 രൂ​പ വ​രെ​യാ​കു​മെ​ന്നും കേ​ന്ദ്ര ധ​ന​വ​കു​പ്പ് സെ​ക്ര​ട്ട​റി ദേ​ബാ​ശി​ഷ് പ​ണ്ഡ അ​റി​യി​ച്ചു. വി​ര​മി​ച്ച ശേ​ഷം മ​ര​ണ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളു​ടെ​യും, പെ​ന്‍ഷ​ന് അ​ര്‍ഹ​ത നേ​ടി​യ​തി​നു​ശേ​ഷം സ​ര്‍വി​സ് കാ​ല​ത്തു മ​ര​ണം സം​ഭ​വി​ക്കു​ന്ന​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ള്‍ക്ക് ല​ഭി​ക്കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​ണ് കു​ടും​ബ പെ​ന്‍ഷ​ന്‍.

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ ഗു​ണ​മേ​ന്മ ഉ​യ​ര്‍ത്താ​നും സ്മാ​ര്‍ട്ട് ബാ​ങ്കി​ങ് മി​ക​വു​റ്റ രീ​തി​യി​ല്‍ ന​ട​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍           ഉ​ള്‍ക്കൊ​ള്ളി​ച്ചു കൊ​ണ്ടു​ള്ള 'ഈ​സി 4.0' (എ​ന്‍ഹാ​ന്‍സ്ഡ് ആ​ക്‌​സ​സ് ആ​ന്‍ഡ് സ​ര്‍വി​സ് എ​ക്‌​സ​ല​ന്‍സ്) മും​ബൈ​യി​ല്‍ പു​റ​ത്തി​റ​ക്കി സം​സാ​രി​ക്ക​വേ​യാ​ണ് ധ​ന​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​ന്‍ കു​ടും​ബ പെ​ന്‍ഷ​ന്‍ വ​ര്‍ധ​ന സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

Related News