Loading ...

Home National

സൂചിരഹിത വാക്​സിന്‍ സൈകോവ്​ -ഡി ഒക്​ടോബര്‍ ആദ്യവാരത്തോടെ

ന്യൂഡല്‍ഹി: സൈഡസ്​ കാഡിലയുടെ സൂചിരഹിത കോവിഡ്​ വാക്​സിനായ സൈകോവ്​ -ഡി ഒക്​ടോബര്‍ ആദ്യവാരത്തോടെ ലഭ്യമാകുമെന്ന​ പ്രതീക്ഷയില്‍ കേന്ദ്രം. 12 വയസിന്​ മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാവുന്ന വാക്​സിനാണ്​ സൈകോവ്​ ഡി. കുട്ടികള്‍ക്കുള്ള ആദ്യ വാക്​സിന്‍ കൂടിയാണ്​ ഇത്​.

അതേസമയം വാക്​സിന്‍ നല്‍കുന്നതിന്‍റെ മുന്‍ഗണനക്രമം കേന്ദ്രം ഇതുവരെ തീരുമാനിച്ചിട്ടില്ല. എല്ലാ കുട്ടികള്‍ക്കുമാണോ അതോ മറ്റ്​ അസുഖങ്ങളുള്ളവര്‍ക്കാണോ മുന്‍ഗണന നല്‍കുകയെന്ന കാര്യം വ്യക്തമല്ല.

സൈകോവ്​ ഡിയുടെ അടിയന്തര ഉപയോഗത്തിന്​ ഡ്രഗ്​ കണ്‍ട്രോള്‍ ഓഫ്​ അതോറിറ്റി അനുമതി നല്‍കിയിരുന്നു. വാക്​സിന്​ അനുമതി നല്‍കാന്‍ വിദഗ്​ധ സമിതി ശിപാര്‍ശ നല്‍കിയതിന്​ പിന്നാലെയാണ്​ അനുമതി നല്‍കിയത്​.

കോവിഷീല്‍ഡ്​, കോവാക്​സിന്‍, സ്​പുട്​നിക്​ വി, മൊഡേ, ജോണ്‍സണ്‍ ആന്‍ഡ്​ ജോണ്‍സണ്‍ തുടങ്ങിയ വാക്​സിനുകള്‍ക്കാണ്​ അനുമതി നല്‍കിയിരുന്നത്​. ഇവയെല്ലാം 18വയസിന്​ മുകളിലുള്ളവര്‍ക്ക്​ മാത്രമാണ്​ നല്‍കിയിരുന്നത്​. ഇവക്ക്​ രണ്ട്​ ഡോസുകളാണ്​ വാക്​സിന്‍ നല്‍കിയിരുന്നത്​. എന്നാല്‍ സൈകോവ്​ -ഡിക്ക്​ മൂന്നുഡോസുകളുണ്ടാകും.

ലോകത്തിലെ ആദ്യ ഡി.എന്‍.എ അടിസ്​ഥാനമായ വാക്​സിനാണ്​ സൈകോവ്​ ഡി എന്നാണ്​ ബയോടെക്​നോളജി വിഭാഗം അവകാശപ്പെട്ടിരിക്കുന്നത്​. സൈകോവ്​ ഡി അമ്പതിലധികം കേന്ദ്രങ്ങളിലായി 28,000 ആളുകളില്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ക്ലിനിക്കല്‍ പരീക്ഷണമാണ്​ ഇതെന്നും സയന്‍സ്​ ആന്‍ഡ്​ ടെക്​നോളജി മ​ന്ത്രാലയം വിശദീകരിച്ചിരുന്നു.



Related News