Loading ...

Home National

അസമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കുകള്‍ക്ക്​ തീവെച്ചു; അഞ്ചുമരണം

ഗുവാഹത്തി: അസമില്‍ ദിമ ഹസാവോ ജില്ലയില്‍ കല്‍ക്കരി ട്രാക്​ടറുകള്‍ അഗ്​നിക്കിരയാക്കി. അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ദിമാസ നാഷനല്‍ ലിബറേഷന്‍ ആര്‍മിയുടെ നേതൃത്വത്തിലായിരുന്നു അക്രമം.
ദിയുന്‍മുഖ്​ പൊലീസ്​ സ്​റ്റേഷനില്‍നിന്ന്​ അഞ്ച്​ കിലോമീറ്റര്‍ അകലെ ര​േങ്കര്‍ബീല്‍ പ്രദേശത്താണ്​ സംഭവം. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ട്രക്കുകളിലേക്ക് വ്യാഴാഴ്ച രാത്രി​ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു. രണ്ടു ട്രക്ക്​ ഡ്രൈവര്‍മാര്‍ വെടിയേറ്റ്​ മരിച്ചു. ട്രക്കുകള്‍ കത്തിച്ചതിന്‍റെ ഇടയില്‍പ്പെട്ടാണ്​​ മൂന്നുമരണം. അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ്​ പറഞ്ഞു. പ്രദേശത്ത്​ നിരീക്ഷണം കടുപ്പിച്ചതായും പൊലീസ്​ കൂട്ടിച്ചേര്‍ത്തു. അക്രമികള്‍ ത​ങ്ങളോട്​ പണം ആവശ്യപ്പെട്ടതായി ട്രക്ക്​ ഡ്രൈവര്‍മാര്‍ പൊലീസിനോട്​ പറഞ്ഞു. തങ്ങള്‍ക്ക്​ പൊലീസ്​ സുരക്ഷ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Related News