Loading ...

Home USA

കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ യു. എസ് നാവികസേനാ മേധാവി

വാഷിംഗ്ടണ്‍: കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ യു. എസ് നാവിക സേനാ മേധാവി അഡ്മിറല്‍ മൈക്ക് ഗില്‍ഡെ. സൈനികര്‍ പ്രകടിപ്പിച്ച ധൈര്യവും നിസ്വാര്‍ത്ഥതയും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയെന്ന് മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മൈക്ക് ഗില്‍ഡ ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് അവര്‍ സ്വന്തം പ്രാണന്‍ നല്‍കി. ഇവരുടെ പോരാട്ട വീര്യം എക്കാലത്തും സ്മരിക്കപ്പെടുമെന്നും നാവിക സേനാ മേധാവി പറഞ്ഞു. ഇന്നലെ വൈകീട്ടാണ് കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം നടന്നത്. 13 അമേരിക്കന്‍ സൈനികര്‍ അടക്കം 62 പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐ. എസ്. ഐ. ഐസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ചാവേര്‍ ആക്രമണമാണ് രണ്ട് സ്ഥലങ്ങളിലും നടന്നത്. ആക്രമണം നടത്തിയവര്‍ക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

Related News