Loading ...

Home Education

പ്ലസ്​ വണ്‍ പരീക്ഷ; കോവിഡ്​ ബാധിതര്‍ പരീക്ഷ എഴുതാന്‍ മുന്‍കൂട്ടി അറിയിക്കണം

തിരുവനന്തപുരം: കോവിഡ്​ പോസിറ്റിവായവര്‍ പ്ലസ്​ വണ്‍ പരീക്ഷക്ക്​ ഹാജരാകുന്നെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ മുന്‍കൂട്ടി വിവരമറിയിക്കണമെന്ന്​ പരീക്ഷ സെക്രട്ടറിയുടെ സര്‍ക്കുലര്‍. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിക്കും ഇന്‍വിജിലേറ്റര്‍ക്ക​ും പി.പി.ഇ കിറ്റ്​ ലഭ്യമാക്കാന്‍ ചീഫ്​ സൂപ്രണ്ട്​ നടപടി സ്വീകരിക്കണം. ക്ലാസ്​മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല. പരീക്ഷ ഹാള്‍, ഫര്‍ണിച്ചര്‍, സ്​കൂള്‍ പരിസരം തുടങ്ങിയവ സെപ്​റ്റംബര്‍ നാലിനുമുമ്ബ്​ അണുമുക്തമാക്കണം. പരീക്ഷ ദിവസങ്ങളില്‍ ഹാളിലെ ഫര്‍ണിച്ചര്‍ അണുമുക്തമാക്കണം. വിദ്യാര്‍ഥികള്‍ക്ക്​ പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കാവൂ. കവാടത്തില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്​കാനര്‍ എന്നിവ നിര്‍ബന്ധമാണ്​. കോവിഡ്​ ചികിത്സ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്​കൂളുകളില്‍ പരീക്ഷ നടത്താന്‍ കഴിയില്ലെങ്കില്‍ അടുത്തുള്ള മറ്റ്​ സ്​കൂളുകള്‍ ഉപയോഗിച്ച്‌ പരീക്ഷ നടത്തുന്നതിനുള്ള ക്രമീകരണം നടത്തണമെന്നും പരീക്ഷ സെക്രട്ടറി നിര്‍ദേശം നല്‍കി. ​

Related News