Loading ...

Home sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്

ടൂറിന്‍: ഇറ്റാലിയന്‍ ക്ലബ് യുവന്റസുമായുള്ള കരാര്‍ അവസാനിപ്പിച്ച്‌ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ടീം വിടുകയാണ് എന്ന് ക്രിസ്റ്റ്യാനോ സഹതാരങ്ങളെ അറിയിച്ചതായി ട്രാന്‍സ്ഫര്‍ ജേണലിസ്റ്റ് ഫബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. പ്രതിഫലക്കാര്യത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വെളിപ്പെടുത്തി.
രണ്ടു വര്‍ഷത്തെ കരാറാണ് സിറ്റിയുമായി താരം ഒപ്പുവയ്ക്കുന്നത് എന്നാണ് സൂചന. ഒരു സീസണിന്  14-15  ദശലക്ഷം യൂറോ (130 കോടി രൂപ)യാണ് പ്രതിഫലമായി നിശ്ചയിച്ചിട്ടുള്ളതെന്ന് റൊമാനോ പറയുന്നു. നിലവില്‍ 31 ദശലക്ഷം യൂറോയാണ് ഒരു സീസണില്‍ യുവന്റസ് താരത്തിന് നല്‍കുന്നത്.

Related News