Loading ...

Home Kerala

പാചക വിദഗ്ധനും സിനിമ നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു

കോട്ടയം: പാചക വിദഗ്ധനും സിനിമ നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചു. 55 വയസ്സായിരുന്നു. തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരികാവയവങ്ങളിലെ അണുബാധയെ തുടര്‍ന്ന് ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരാവസ്ഥയിലായതോടെ ദിവസങ്ങളായി വെന്‍റിലേറ്ററിലായിരുന്നു. ആഗസ്റ്റ് 12ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍െറ ഭാര്യ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നൗഷാദിന്‍െറയും വിയോഗം. ഒരു മകളുണ്ട്.നൗഷാദ് കാറ്ററിങ് ഗ്രൂപ്പ് ചെയര്‍മാനായിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്ബ് പിതാവിന്‍െറ പാത പിന്തുടര്‍ന്നാണ് ഈ രംഗത്ത് എത്തിയത്. ടെലിവിഷന്‍ ചാനലുകളില്‍ പാചക പരിപാടികളില്‍ അവതാരകനായി ഏറെ സുപരിചിതനായിരുന്നു. 2005ല്‍ ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ നിര്‍മാതാവായി. തുടര്‍ന്ന് ചട്ടമ്ബിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, തകരച്ചെണ്ട, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

Related News