Loading ...

Home USA

അമേരിക്കയിൽ സമ്പത്തിലും വിദ്യാഭ്യാസത്തിലും ഇന്ത്യക്കാര്‍ മുന്നിലെന്ന് ന്യൂ​​​യോ​​​ര്‍​​​ക്ക് ടൈം​​​സ്

വാ​​​ഷിം​​​ഗ്ട​​​ണ്‍: സ​​​ന്പ​​​ത്തി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ലും യു​​​എ​​​സി​​​ലെ മ​​​റ്റെ​​​ല്ലാ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും പി​​​ന്ത​​​ള്ളി ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​ര്‍. രാ​​​ജ്യ​​​ത്തെ ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​രു​​​ടെ ശ​​​രാ​​​ശ​​​രി വ​​​രു​​​മാ​​​നം 91,86,320 രൂ​​​പ​​​യാ​​​ണെ​​​ന്നും ഈ ​​​വി​​​ഭാ​​​ഗ​​​ക്കാ​​​രി​​​ല്‍ 79 ശ​​​മാ​​​ന​​​വും ബി​​​രു​​​ദം പൂ​​​ര്‍​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രാ​​​ണെ​​​ന്നും ഏ​​​റ്റ​​​വും പു​​​തി​​​യ സെ​​​ന്‍​​​സ​​​സ് ക​​​ണ​​​ക്കു​​​ക​​​ള്‍ ഉ​​​ദ്ധരി​​​ച്ച്‌ ന്യൂ​​​യോ​​​ര്‍​​​ക്ക് ടൈം​​​സ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച വാ​​​ര്‍​​​ത്ത​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

മൂ​​​ന്നു​ ദ​​​ശ​​​ക​​​ത്തി​​​നി​​​ടെ യു​​​എ​​​സി​​​ല്‍ ഏ​​​ഷ്യ​​​ന്‍ വം​​​ശ​​​ജ​​​രു​​​ടെ എ​​​ണ്ണം മൂ​​​ന്നി​​​ര​​​ട്ടി​​​യാ​​​യി ഉ​​​യ​​​ര്‍​​​ന്നു. രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട നാ​​​ലു വം​​​ശീ​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഏ​​​റ്റ​​​വും ​​​കൂ​​​ടു​​​ത​​​ല്‍ വ​​​ള​​​ര്‍​​​ച്ച ഏ​​​ഷ്യ​​​ന്‍ വം​​​ശ​​​ജ​​​രു​​​ടേ​​​താ​​​ണെ​​​ന്നും റി​​​പ്പോ​​​ര്‍​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

വീ​​​സ കൈ​​​വ​​​ശ​​​മു​​​ള്ള 16 ലക്ഷം ഉ​​​ള്‍​​​പ്പെ​​​ടെ 40 ല​​​ക്ഷം ഇ​​​ന്ത്യ​​​ന്‍ വം​​​ശ​​​ജ​​​രാ​​​ണു യു​​​എ​​​സി​​​ലു​​​ള്ള​​​ത്.

Related News