Loading ...

Home Gulf

ഒമാനില്‍ സെപ്​റ്റംബര്‍ ഒന്ന്​ മുതല്‍ പുതിയ വിസ നല്‍കും; വിസ കാലാവധി നീട്ടി

മസ്​കത്ത്​: ഒമാനില്‍ കോവിഡ്​ പശ്​ചാത്തലത്തില്‍ നിര്‍ത്തിവെച്ച പുതിയ വിസ അനുവദിക്കല്‍ സെപ്​റ്റംബര്‍ ഒന്ന്​ മുതല്‍ പുനരാരംഭിക്കുമെന്ന്​ പൊലീസ്​ ആന്‍റ്​ കസ്​റ്റംസ്​ ഓപറേഷന്‍സ്​ അസി. ഇന്‍സ്​പെക്​ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്​ദുല്ല അല്‍ ഹാര്‍ത്തി പറഞ്ഞു. സുപ്രീം കമ്മിറ്റി നിര്‍ദേശപ്രകാരമാണ്​ നടപടി.

രണ്ട്​ ഡോസ്​​ വാക്​സിന്‍ അടക്കം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ പുതിയ വിസയിലുള്ളവര്‍ക്ക്​ ഒമാനിലേക്ക്​ വരാം​. ഇതോടൊപ്പം ഈ വര്‍ഷം ജനുവരി മുതല്‍ അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്​. കാലാവധി നീട്ടിയതിന്​ പ്രത്യേക ഫീസ്​ ചുമത്തില്ല. രാജ്യത്തിന്​ പുറത്തുള്ളവര്‍ക്ക്​ ആര്‍.ഒ.പി വെബ്​സൈറ്റില്‍ കയറിയാല്‍ കാലാവധി നീട്ടിയത്​ മനസിലാക്കാന്‍ സാധിക്കും.

ആറുമാസത്തിലധികം സമയം രാജ്യത്തിന്​ പുറത്തുള്ളവര്‍ക്ക്​ സ്​പോണ്‍സറുടെ അപേക്ഷയിലാണ്​ പ്രവേശനാനുമതി നല്‍കുക. ഇതിനായുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും മേജര്‍ അബ്​ദുല്ല അല്‍ ഹാര്‍ത്തി പറഞ്ഞു.

വിദേശികളുടെ വിസ പുതുക്കുന്നതിന്​ ഒരു ഡോസ്​ വാക്​സിന്‍ സ്വീകരിക്കുന്നത്​ നിര്‍ബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ്​ കണ്‍ട്രോള്‍ വിഭാഗം ഡയറക്​ടര്‍ ജനറല്‍ ഡോ. സൈഫ്​ അല്‍ അബ്രിയും പറഞ്ഞു. ഒക്​ടോബര്‍ ഒന്നുമുതല്‍ സ്വദേശികളും വിദേശികളും രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിക്കുന്നത്​ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കുകയും വേണം.

Related News