Loading ...

Home International

ഒരു കോടി അഫ്​ഗാന്‍ 
കുട്ടികള്‍ പട്ടിണിയിലാകുമെന്ന് യുനിസെഫ്

കാബൂള്‍:അഫ്​ഗാനിസ്ഥാനില്‍ ഒരു കോടിയിലേറെ കുട്ടികൾക്ക് മാനുഷിക സഹായം ആവശ്യമാണെന്ന് യുനിസെഫ്.  à´ˆ വർഷം രു കോടിയിലേറെ കുട്ടികള്‍ ജീവൻ അപകടത്തിലാകുംവിധമുള്ള പോഷകാഹാരക്കുറവ് നേരിടേണ്ടിവരും. അഫ്ഗാന്‍ ജനതയുടെ മൂന്നിലൊന്നും കടുത്ത പട്ടിണി നേരിടുന്നതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യവിതരണ ഏജന്‍സി ചൂണ്ടിക്കാട്ടി.

ജലദൗര്‍ലഭ്യം, സംഘർഷം, സാമ്പത്തികത്തകർച്ച, കോവിഡ് ഇവയെല്ലാം കാരണം താലിബാൻ നിയന്ത്രണത്തിലാകുന്നതിനുമുമ്പുതന്നെ അഫ്ഗാന്‍ ​ജനത പ്രതിസന്ധിയിലാക്കിയിരുന്നു.  താലിബാന്‍ അധികാരം ഏറ്റെടുത്തതിനു പിന്നാലെ ലോക ബാങ്കും ഐഎംഎഫും അഫ്​ഗാനിസ്ഥാനുള്ള സഹായം നിർത്തി. അമേരിക്കയിലുള്ള സ്വര്‍ണനിക്ഷേപവും കരുതല്‍ ധനവും വിട്ടുനല്‍കില്ലെന്നാണ് യുഎസ് നിലപാട്.



Related News