Loading ...

Home International

ആദ്യമായി ആയിരം കടന്ന് ഓസ്‌ട്രേലിയിലെ കോവിഡ് കണക്കുകൾ

ഓസ്‌ട്രേലിയയിൽ ആദ്യമായി പ്രതിദിന കോവിഡ്  രോഗബാധിതരുടെ എണ്ണം 1000 കടന്നു. സിഡ്‌നിയിൽ കോവിഡ് ഡെൽറ്റ വകഭേദത്തെ തുടർന്നുള്ള രോഗബാധ പടർന്ന് പിടിക്കാൻ ആരംഭിച്ചതിനെ തുടർന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ കോവിഡ് കണക്കുകൾ ഇപ്പോൾ ആശങ്ക ഉയർത്തുകയാണ്.

 à´“സ്‌ട്രേലിയയിലെ ഏറ്റവും തിരക്കേറിയ സിഡ്‌നി നഗരം ഉൾപ്പെട്ട ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ 1029 കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. ജൂൺ പകുതിയോടെയാണ് ഓസ്‌ട്രേലിലയിൽ കോവിഡ് കേസുകൾ വർധിക്കാൻ ആരംഭിച്ചത്. അതിന് ശേഷം ആകെ 15000 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

Related News