Loading ...

Home National

കോവിഡ്​ വര്‍ധിക്കുന്നു, നിങ്ങള്‍ ജാഗ്രത പാലിക്കുക; കേന്ദ്രസര്‍ക്കാര്‍ വില്‍പനയുടെ തിരക്കിലാണ്​ -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ്​ പ്രതിരോധത്തിലും ആസ്​തി വില്‍പനയുമായി ബന്ധപ്പെട്ടും കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. കോവിഡ്​ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്​ ആശങ്കയുണ്ടാക്കുന്നു. മൂന്നാം തരംഗം നേരിടാന്‍ വാക്​സിനേഷന്‍ വര്‍ധിപ്പിക്കേണ്ട സമയമാണിത്​. എന്നാല്‍, നിങ്ങള്‍ തന്നെ ജാഗ്രത പാലിക്കു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വില്‍പനയുടെ തിരക്കിലാണെന്ന്​ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.കോവിഡ്​ പ്രതിരോധത്തിലെ കേന്ദ്രസര്‍ക്കാറിന്‍റെ പാളിച്ചകള്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. വാക്​സിന്‍ ക്ഷാമം ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്​ നഷ്​ടപരിഹാരം നല്‍കാത്തതിലും രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനമുണ്ടായിരുന്നു.
അടുത്ത അഞ്ച്​ വര്‍ഷം കൊണ്ട്​ സര്‍ക്കാറിന്‍റെ കീഴിലുള്ള ആറ്​ ലക്ഷം കോടിയുടെ ആസ്​തികള്‍ വില്‍ക്കാനുള്ള തീരുമാനത്തിനെതിരേയും രാഹുല്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്​ താല്‍പര്യമുള്ള വ്യവസായികള്‍ക്കായി സര്‍ക്കാറിന്‍റെ സ്വത്തുക്കള്‍ വീതിച്ചു നല്‍കുകയാണെന്നായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.

Related News