Loading ...

Home Kerala

മുട്ടില്‍ മരംമുറിക്കേസില്‍ ഭീഷണിയുണ്ടെന്ന് ഡി.എഫ്.ഒ ധനേഷ്കുമാര്‍, പരാതി നല്‍കി

തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ല്‍ മ​രം മു​റി​ക്കേ​സ് അ​ന്വേ​ഷി​ച്ച ഡി​.എ​ഫ്.ഒ​ ധനേഷ്കുമാറിന് ഭീ​ഷ​ണി. മ​രം മു​റി​ക്കേ​സ് അ​ന്വേ​ഷി​ച്ച പ്ര​ത്യേ​ക സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു ഡി​.എ​ഫ്.ഒ ധ​നേ​ഷ് കു​മാ​ര്‍. ധ​നേ​ഷ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി എ​.ഡി​.ജി​.പി ശ്രീ​ജി​ത്തി​ന് പ​രാ​തി ന​ല്‍​കി.ജയിലില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്ബോഴും പ്രതികള്‍ ഭീഷണി മുഴക്കിയെന്ന് ധനേഷ് പരാതിയില്‍ ആരോപിക്കുന്നു. കോ​ഴി​ക്കോ​ട് ഫ്ല​യിം​ഗ് സ്ക്വാ​ഡ് ഡി​.എ​ഫ്.ഒ ആ​യിരുന്നു പി. ​ധ​നേ​ഷ് കു​മാ​ര്‍. മ​രം മു​റി അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തി​ലെ അ​ഞ്ച് ഡി​.എ​ഫ്.ഒ​മാ​രി​ല്‍ ഒ​രാ​ള്‍ ധ​നേ​ഷ്കു​മാ​റാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​ ധ​നേ​ഷ് വഹിച്ചിരുന്നു. കേരളത്തിലെ പല റേഞ്ചുകളിലെ വനഭൂമികളിലെ നിരവധി കൊള്ളകളും കൈയേറ്റങ്ങളും തടയുകയും വനം സംരക്ഷിക്കുകയും ചെയ്ത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് ധനേഷ് കുമാര്‍.

Related News