Loading ...

Home Gulf

സൗദിയില്‍ വാഹനങ്ങളുടെ ഇന്ധനക്ഷമത കണക്കിലെടുത്ത് വാര്‍ഷിക ഫീസ് ഈടാക്കാന്‍ തീരുമാനം

റിയാദ് : സൗദി അറേബ്യയില്‍ വാഹന രെജിസ്ട്രേഷന്‍ (ഇസ്തിമാറ) പുതുക്കുന്നതിനു വാഹനത്തിന്റെ ഇന്ധനക്ഷമത കണക്കിലെടുത്ത് വാര്‍ഷിക ഫീസ് ഈടാക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച്‌ സൗദി എനര്‍ജി എഫിഷ്യന്‍സി സെന്റര്‍ (C) സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ സൗദി ഭരണകൂടം അംഗീകരിക്കുകയായിരുന്നു.
ലൈറ്റ് വാഹനങ്ങളുടെ പരമാവധി ആയുസ്സും പഴയ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സംവിധാനവും പുതിയ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വാഹനങ്ങളെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. 2016 ലും അതിനുശേഷവും നിര്‍മ്മിച്ച ലൈറ്റ് വാഹനങ്ങളാണ് ആദ്യ വിഭാഗം. രണ്ടാമത്തേത് 2015 ലും അതിനു മുന്‍പും നിര്‍മ്മിച്ച ലൈറ്റ് വാഹനങ്ങളും ഹെവി വാഹനങ്ങളുമാണ്.

ആദ്യ വിഭാഗത്തില്‍ ഇന്ധനക്ഷമത ഒരു ലിറ്ററിന് 16 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കിലോമീറ്ററുകള്‍ ലഭിക്കുമെങ്കില്‍ വാര്‍ഷിക ഫീസ് ആവശ്യമില്ല. 15.99 -14 കിലോമീറ്ററിനു 50 റിയാലും, 13.99 മുതല്‍ 12 km നു 85 റിയാലും, 11.99 മുതല്‍ 10 km വരെ 130 റിയാലും, കി.മീ/ലിറ്റിന് SR130; 10 km താഴെ മൈലേജ് ഉള്ള വാഹനങ്ങള്‍ക്ക് 190 സൗദി റിയാലും ആണ് വിര്‍ഷിക ഫീസ് നിശ്ചയിച്ചിരിക്കുന്നത്.
രണ്ടാമത്തെ വിഭാഗത്തില്‍ വാഹനങ്ങളുടെ എഞ്ചിന്‍ ശേഷി അനുസരിച്ച്‌ അവയ്‌ക്കുള്ള വാര്‍ഷിക സാമ്ബത്തിക തുക നിശ്ചയിക്കും. 1.9 ല്‍ താഴെയുള്ള എഞ്ചിന്‍ ശേഷിക്ക് വാര്‍ഷിക ഫീസ് ഇല്ല. എന്നാല്‍ 1.91 - 2.4 വാര്‍ഡ എഞ്ചിന്‍ ക്ഷമത ഉള്ള വാഹനങ്ങള്‍ക്ക് 50 റിയാലും, 2.41 -3.2 വരെ 85 റിയാലും, 3.21-4.5 വരെ 130 റിയാലും, 4.5 ല്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് 190 റിയാലും ആണ് വാര്‍ഷിക ഫീസ് അടക്കേണ്ടിവരുന്നത്.

പുതിയ നടപടി രണ്ടു ഘട്ടങ്ങളില്‍ ആയാണ് നിലവില്‍ വരുന്നത്. 2022 ല്‍ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഒന്നാം ഘട്ടവും, 2023ല്‍ സൗദി എനര്‍ജി എഫിഷ്യന്‍സി സെന്ററുമായി ബന്ധപ്പെടുത്തികൊണ്ട് രണ്ടാം ഘട്ടവും നിലവില്‍ വരുമെന്നും അധികൃതര്‍ വ്യക്തമാക്കി. വാര്‍ഷിക ഫീസ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് (GDT) വഴിയാണ് അറിയാന്‍ കഴിയുന്നത്. SASO, വാണിജ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ജനറല്‍ ട്രാഫിക് വകുപ്പ്, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.

Related News