Loading ...

Home International

ടാന്‍സാനിയയിലെ ഫ്രാന്‍സ് എംബസിക്ക് സമീപം വെടിവെപ്പ്;അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ദാറുസ്സലാം: ടാന്‍സാനിയയിലെ ഫ്രാന്‍സ് എംബസിക്ക് സമീപം വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.കാറില്‍ തോക്കുമായെത്തിയ യുവാവ് വെടിയുതിര്‍ക്കുകയായിരുന്നു.റോഡില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. എംബസ്സിയുടെ സമീപത്തുള്ള കെട്ടിടത്തിന്റെ സുരക്ഷാ ചുമതയുണ്ടായിരുന്ന സ്വകാര്യ കമ്ബനി ജീവനക്കാരനാണ് കൊല്ലപ്പെട്ട മറ്റൊരാള്‍. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.പ്രദേശത്ത് സ്ഥിതി ഇപ്പോള്‍ ശാന്തമാണെന്നും അക്രമി കൊല്ലപ്പെട്ടെന്നും ടാന്‍സാനിയന്‍ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്‍ ട്വിറ്ററില്‍ കുറിച്ചു.

Related News