Loading ...

Home Kerala

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ്; അന്വേഷണം തെലങ്കാനയിലേക്ക് വ്യാപിപ്പിക്കുന്നു

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് അന്വേഷിക്കുന്ന സംഘം അടുത്ത മാസം തെലങ്കാനയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ അറസ്റ്റിലായ തൊടുപുഴ സ്വദേശി റസലിനെ ചോദ്യം ചെയ്യാനും ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങാനുമാണ് ഇപ്പോള്‍ ശ്രമം. റസലിന്‍റെ കൂട്ടുപ്രതിയും ഇപ്പോള്‍ ഒളിവില്‍ കഴിയുന്നയാളുമായ സലീമിന് കസ്റ്റഡിയിലുള്ള കേസിലെ മുഖ്യപ്രതി ഇബ്രാഹിം പുല്ലാട്ടിലുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ഇന്നലെ കോഴിക്കോട് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ സിം കാര്‍ഡുകളും കണ്ടെത്തി. നിര്‍ണായക തെളിവ് ആകുമായിരുന്നു ഉപകരണങ്ങള്‍ പ്രതികള്‍ മാറ്റിയതായി അന്വേഷണ സംഘത്തിന്റെ നിഗമനം.

Related News