Loading ...

Home Kerala

ജനപ്രതിനിധികള്‍ പ്രതികളായ 36 കേസുകള്‍ ഹൈകോടതിയുടെ അനുമതിയില്ലാതെ കേരളം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ പ്രതികളായ 36 കേസുകള്‍ കേരളം ഹൈകോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചെന്ന്​ റിപ്പോര്‍ട്ട്​. 2020 സെപ്​റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ്​ കേസുകള്‍ പിന്‍വലിച്ചത്​. ഹൈകോടതി രജിസ്​ട്രാറാണ്​ ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്​.ക്രിമിനല്‍ നടപടി ചട്ടത്തിലെ 321ാം വകുപ്പ്​ പ്രകാരം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതി മൂന്നില്‍ നിന്ന്​ 16 കേസുകളും നാലില്‍ നിന്ന്​ 10 കേസുകളുമാണ്​ പിന്‍വലിച്ചത്​. തളിപ്പറമ്ബ്​ ജുഡീഷ്യല്‍ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയില്‍ നിന്ന്​ അഞ്ച്​ കേസുകളും കണ്ണൂര്‍ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയില്‍ നിന്ന്​ നാല്​ കേസുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയില്‍ നിന്ന്​ ഒരു കേസും അനുമതിയില്ലാതെ പിന്‍വലിച്ചു.ഹൈകോടതി അനുമതിയില്ലാതെ ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കരുതെന്ന്​ സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു. ഇങ്ങനെ പിന്‍വലിച്ച കേസുകളുടെ വിവരങ്ങള്‍ കൈമാറാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ്​ ഹൈകോടതി രജിസ്​​ട്രാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്​ നല്‍കിയത്​. 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈകോടതി രജിസ്​ട്രാര്‍ അറിയിച്ചിട്ടുണ്ട്​.

Related News