Loading ...

Home International

മസ്​ജിദുല്‍ അഖ്​സയില്‍ ജൂതര്‍ക്ക്​ പ്രാര്‍ഥനക്ക്​ അനുമതി നല്‍കുന്നു

ജറൂസലം: മസ്​ജിദുല്‍ അഖ്​സയില്‍ ജൂതര്‍ക്ക്​ പ്രാര്‍ഥനക്ക്​ ​അനുമതി നല്‍കാനൊരുങ്ങി ഇസ്രായേല്‍ ഭരണകൂടം. സര്‍ക്കാറിന്റെ  നീക്കം നിയമവിരുദ്ധ​മാണെന്ന്​ ന്യൂയോര്‍ക്​ ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്​തു.

മസ്​ജിദിന്റെ  ഉള്ളിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്​ വഖ​ഫ്​ ബോര്‍ഡ്​ ആണെന്നും പുറത്ത്​ സുരക്ഷക്കായി മാത്രം ഇസ്രായേല്‍ സൈന്യത്തെ നിര്‍ത്തുമെന്നും മുസ്​ലിംകളല്ലാത്തവരെ പ്രാര്‍ഥനക്കായി ഉള്ളില്‍ പ്രവേശിപ്പിക്കില്ലെന്നുമാണ്​ 1967ല്‍ ജോര്‍ഡനും ഇസ്രായേലും തമ്മില്‍ ധാരണയിലെത്തിയത്​. ഇതിനു വിരുദ്ധമാണ്​ പുതിയ തീരുമാനം. ഇതിനെതിരെ വര്‍ഷങ്ങളായി നിയമപോരാട്ടം നടത്തുകയാണ്​ വലതുപക്ഷ പാര്‍ലമെന്‍റ്​ അംഗവും യു.എസ്​ വംശജനുമായ റാബി യഹൂദ ഗ്ലിക്ക്​​. മതപരമായ സ്വാതന്ത്ര്യം എന്ന പേരിലാണ്​ മസ്​ജിദുല്‍ അഖ്​സയില്‍ പ്രവേശനാനുമതിക്ക്​ ഗ്ലിക്ക്​ നിയമവഴി തേടിയത്​.

Related News