Loading ...

Home International

ഫൈസര്‍, ആസ്ട്രസെനെക്ക വാക്സിനുകളുടെ ഫലപ്രാപ്തി ആറുമാസം; ബൂസ്റ്റര്‍ ഡോസിന് ശുപാർശ

ലണ്ടന്‍: പ്രമുഖ കോവിഡ് വാക്‌സിനുകളായ ഫൈസറിന്റെയും ആസ്ട്രസെനെക്കയുടെയും പ്രതിരോധ ശേഷി ആറു മാസം കൊണ്ട് കുറഞ്ഞ് വരുന്നതായി പഠനങ്ങള്‍ . കോവിഡിനെതിരെയുള്ള ഫൈസറിന്റെയും ആസ്ട്രസെനെക്ക വാക്‌സിന്റെയും രണ്ടു ഡോസുകളുടെ ഫലപ്രാപ്തി ആറു മാസത്തിനുള്ളില്‍ കുറഞ്ഞ് വരുമെന്ന്‌ ബ്രിട്ടണില്‍ നടത്തിയ ഗവേഷണ ഫലങ്ങളാണ് പുറത്ത് വരുന്നത് .ഈ പഠനങ്ങള്‍ ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യകത ഉറപ്പാക്കുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തി. ഫൈസറിന്റെ രണ്ടാം ഡോസിന് ശേഷമുള്ള ഫലപ്രാപ്തി 88 മുതല്‍ 74 ശതമാനമായി കുറഞ്ഞതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു . ആസ്ട്രസെനെക്കയുടെ കാര്യത്തില്‍ ഇത് 77 മുതല്‍ 67 ശതമാനം വരെയായി കുറഞ്ഞു. വാക്‌സിന്‍ എടുത്തതിന് അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണിത്. അതെ സമയം മുതിര്‍ന്നവരില്‍ പ്രതിരോധ ശേഷി 50 ശതമാനത്തില്‍ താഴെയായേക്കാമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. അതെ സമയം നേരത്തെ നടത്തിയ പഠനങ്ങള്‍ പ്രകാരം വാക്‌സിനുകള്‍ ആറ് മാസമെങ്കിലും ഫലപ്രാപ്തിയുള്ളതായി കണ്ടെത്തിയിരുന്നു. ഡിസംബറോടെ ബ്രിട്ടണ്‍ ബൂസ്റ്റര്‍ ഡോസ് ക്യാമ്ബയിന്‍ നടത്താനുള്ള ശ്രമത്തിലാണ്.

Related News