Loading ...

Home Gulf

വാക്‌സിനേഷന്‍ ; മൂന്നാം ഡോസിന് ഖത്തറില്‍ അനുമതി

ദോഹ∙ കോവിഡ് വാക്‌സീന്‍ മൂന്നാം ഡോസിന് ഖത്തറില്‍ അനുമതി . നിശ്ചിത വിഭാഗങ്ങള്‍ക്കു മാത്രമാണ് മൂന്നാം ഡോസിന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി .രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുന്നത്. കോവിഡ് വാക്‌സീന്‍ രണ്ടു ഡോസെടുത്തിട്ടും മറ്റുള്ളവരെ പോലെ മതിയായ പ്രതിരോധ ശേഷി ലഭിക്കാനുള്ള സാധ്യത ഇവരില്‍ കുറവായതിനെ തുടര്‍ന്നാണു ക്ലിനിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോവിഡിനെതിരെ മികച്ച പ്രതിരോധം ഉറപ്പാക്കാന്‍ മൂന്നാം ഡോസ് നല്‍കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം മൂന്നാം ഡോസ് ബൂസ്റ്റര്‍ ഡോസ് അല്ലെന്നും ആദ്യ രണ്ടു ഡോസെടുത്തപ്പോള്‍ ലഭിക്കുന്ന പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയാണ് മൂന്നാം ഡോസിന്റെ പിന്നിലെന്നും അധികൃതര്‍ വ്യക്തമാക്കി. അതെ സമയം വാക്സിന്റെ മൂന്നാം ഡോസിന് അര്‍ഹരായവരെ പ്രാഥമിക പരിചരണ കോര്‍പറേഷന്‍ അധികൃതരോ ഹമദ് മെഡിക്കല്‍ കോര്‍പേറേഷനിലെ വിദഗ്ധ പരിചരണ സംഘമോ നേരിട്ട് ബന്ധപ്പെടുമെന്നാണ് വിവരം .

Related News