Loading ...

Home National

പെഗാസസില്‍ ബംഗാള്‍ സര്‍ക്കാരിന്‍റെ ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതിയില്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാരിനും ബംഗാള്‍ സര്‍ക്കാരിനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചിരുന്നു.എന്നാല്‍ സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഗ്ലോബല്‍ വില്ലേജ് ഫൗണ്ടേഷനാണ് ജുഡീഷ്യല്‍ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ക്കൊപ്പം ഈ കേസും പരിഗണിക്കുമെന്നായിരുന്നു കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയത്. സുപ്രീംകോടതിയില്‍ നിന്നു വിരമിച്ച ജഡ്ജി മദന്‍ ബി ലോക്കൂര്‍, കൊല്‍ക്കത്ത ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് ജ്യോതിര്‍മയി ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തിലാണ് പെഗാസസ് ചാരവൃത്തികേസ് അന്വേഷിക്കാനായി ബംഗാള്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരിന്നത്.

Related News