Loading ...

Home Kerala

ക്രിസ്ത്യൻ നാടാർ സംവരണത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; സർക്കാർ അപ്പീൽ ഹൈക്കോടതി തിരിച്ചയച്ചു

ക്രിസ്ത്യൻ നാടാർ സംവരണത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. സംവരണം റദ്ദാക്കിയ സിംഗിൾ ബഞ്ച് വിധിയ്ക്ക് എതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ക്രിസ്ത്യൻ നാടാർ സംവരണം ചോദ്യം ചെയ്തുള്ള ഹർജി വേഗത്തിൽ തീർപ്പാക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബ‍ഞ്ച്. സംവരണം സംബന്ധിച്ചുള്ള പുതിയ ഭരണഘടനാ ഭേദഗതി കേസിൽ ബാധകമാകുമോയെന്ന് പരിശോധിക്കണമെന്നും സിംഗിൾ ബ‍ഞ്ചിന് നിർദേശം. നാടാർ സംവരണം സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബഞ്ച് തീർപ്പാക്കി. സിംഗിൾ ബഞ്ചിൻറെ പരിഗണനയിലിരിക്കുന്ന കേസിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സംവരണം സംബന്ധിച്ച പുതിയ ഭരണഘടനാ ഭേദഗതി കേസിൽ ബാധകമാകുമോ എന്ന് പരിശോധിക്കാനും ഡിവിഷൻ ബഞ്ച്, സിംഗിൾ ബ‌ഞ്ചിന് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച രേഖകൾ സിംഗിൾ ബഞ്ചിന് മുന്നിൽ ഹാജരാക്കാൻ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു. സർക്കാർ ഹർജി സമർപ്പിച്ചാൽ വേഗത്തിൽ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മറാത്താ സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സംസ്ഥാന സർക്കാർ നടപടിയെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തിയത് സ്റ്റേ ചെയ്തത്.


Related News