Loading ...

Home International

അ​ഫ്​​ഗാ​ന്‍ പൗ​ര​ന്മാ​ര്‍ രാ​ജ്യം വി​ട​രു​തെ​ന്ന്​ താ​ലി​ബാ​ന്‍

കാ​ബൂ​ള്‍: അ​ഫ്​​ഗാ​ന്‍ പൗ​ര​ന്മാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പോ​ക​രു​തെ​ന്നും രാ​ജ്യം വി​ട​രു​തെ​ന്നും താ​ലി​ബാ​ന്‍. ​ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ ജോ​ലി​ചെ​യ്യു​ന്ന സ്​​ത്രീ​ക​ള്‍ വീ​ടു​ക​ളി​ല്‍​ത​ന്നെ ക​ഴി​യ​ണ​മെ​ന്നും താ​ലി​ബാ​ന്‍ വ​ക്​​താ​വ്​ സ​ബീ​ഹു​ല്ല മു​ജാ​ഹി​ദ്​ പ​റ​ഞ്ഞു. ഇ​ത്​ താ​ല്‍​ക്കാ​ലി​ക ന​ട​പ​ടി​യാ​ണെ​ന്നും സു​ര​ക്ഷ​ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ നി​ല​വി​ല്‍​വ​രു​ന്ന​തു​വ​രെ​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ആ​​ഗ​​സ്​​​റ്റ്​​ 31നു​​ള്ളി​​ല്‍ അ​​ഫ്​​​ഗാ​​നി​​സ്​​​താ​​നി​​ല്‍ നി​​ന്നു​​ള്ള ഒ​​ഴി​​പ്പി​​ക്ക​​ല്‍ പൂ​​ര്‍​​ത്തി​​യാ​​ക്ക​​ണ​​മെ​​ന്നും അ​മേ​രി​ക്ക​ന്‍ സ​ഖ്യ​ക​ക്ഷി സേ​ന​ക​ളു​ടെ പി​ന്‍​മാ​റ്റ​ത്തി​ന്​ സ​​മ​​യ​പ​രി​ധി​ നീ​​ട്ടി ന​​ല്‍​​കി​​ല്ലെ​​ന്നും താ​​ലി​​ബാ​​ന്‍ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ​​ ഇ​തി​ന്​ പി​ന്നാ​ലെ യു.​​എ​​സ്​ ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ ഏ​​ജ​​ന്‍​​സി​​യാ​​യ സി.​​ഐ.​​എ ഡ​​യ​​റ​​ക്​​​ട​​ര്‍ വി​​ല്യം ബേ​​ണ്‍​​സ്​ ര​​ഹ​​സ്യ​​മാ​​യി കാ​​ബൂ​​ളി​​ലെ​​ത്തി. തി​​ങ്ക​​ളാ​​ഴ്​​​ച ബേ​​ണ്‍​​സ്,​ താ​​ലി​​ബാ​​ന്‍ നേ​​താ​​വ്​ അ​​ബ്​​​ദു​​ല്‍ ഗ​​നി ബ​​റാ​​ദ​​റു​​മാ​​യി ച​​ര്‍​​ച്ച ന​​ട​​ത്തി​​യ​​താ​​യി വാ​​ഷി​​ങ്​​​ട​​ണ്‍ പോ​​സ്​​​റ്റ്​ റി​​പ്പോ​​ര്‍​​ട്ട്​ ചെ​​യ്​​​തു.

കാ​​ബൂ​​ള്‍ വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി കു​​ടി​​യൊ​​ഴി​​പ്പി​​ക്ക​​ല്‍ തു​​ട​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ്​ സി.​​ഐ.​​എ ത​​ല​​വ​​ന്‍ അ​​ഫ്​​​ഗാ​​നി​​ലെ​​ത്തി​​യ​​ത്. രാ​​ജ്യം വി​​ടു​​ന്ന​​വ​​രെ ഒ​​ഴി​​പ്പി​​ക്കാ​​ന്‍ അ​​മേ​​രി​​ക്ക​​യു​​ടെ​​യും സ​​ഖ്യ​​ക​​ക്ഷി​​ക​​ളു​​ടെ​​യും സേ​​ന​​ക​​ള്‍ അ​​ഫ്​​​ഗാ​​നി​​ല്‍ തു​​ട​​രാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന്​ റി​​പ്പോ​​ര്‍​​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ആ​​ഗ​​സ്​​​റ്റ്​​ 31നു​​ള്ളി​​ല്‍ പൂ​​ര്‍​​ണ സൈ​​നി​​ക പി​​ന്മാ​​റ്റ​​മു​​ണ്ടാ​​കു​​മെ​​ന്നാ​​യി​​രു​​ന്നു യു.​​എ​​സ്​ പ്ര​​സി​​ഡ​​ന്‍റ്​ ജോ ​​ബൈ​​ഡ​​ന്‍ പ്ര​​ഖ്യാ​​പി​​ച്ച​​ത്. എ​​ന്നാ​​ല്‍, ഒ​​ഴി​​പ്പി​​ക്കു​​ന്ന​​ത്​ തു​​ട​​രാ​​ന്‍ പി​​ന്മാ​​റ്റം നീ​​ട്ട​​ണ​​മെ​​ന്ന്​ ജോ ​​ബൈ​​ഡ​​നു മേ​​ല്‍ ബ്രി​​ട്ട​​ന്‍ ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള രാ​​ജ്യ​​ങ്ങ​​ളു​​ടെ സ​​മ്മ​​ര്‍​​ദ​​മു​​ണ്ട്. ഇ​തി​നി​ടെ സ​​ര്‍​​ക്കാ​​ര്‍ രൂ​​പ​​വ​​ത്​​​ക​​രി​​ക്കു​​ന്ന​​തി​​നു​ മു​​മ്ബ്​ ത​​ന്നെ താ​​ലി​​ബാ​​ന്‍ ര​​ണ്ടു മ​​ന്ത്രി​​മാ​​രെ​​യും ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ ത​​ല​​വ​​നെ​​യും നി​​യ​​മി​​ച്ച​​താ​​യി റി​​പ്പോ​​ര്‍​​ട്ടു​​ണ്ട്. ഗു​​ല്‍ ആ​​ഗ​​യെ ധ​​ന​​മ​​ന്ത്രി​​യാ​​യും സ​​ദ​​ര്‍ ഇ​​ബ്രാ​​ഹി​​മി​​നെ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി​​യാ​​യും ന​​ജീ​​ബു​​ല്ല​​യെ ര​​ഹ​​സ്യാ​​ന്വേ​​ഷ​​ണ വി​​ഭാ​​ഗം ത​​ല​​വ​​നു​​മാ​​യാ​​ണ്​ നി​​യ​​മി​​ച്ച​​ത്.

Related News