Loading ...

Home National

അഫ്ഗാനിസ്താന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ഇ-വിസ നിര്‍ബന്ധം

ന്യുഡല്‍ഹി: ഭാവിയില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ അഫ്ഗാനിസ്താന്‍ പൗരന്മാര്‍ക്കും ഇ-വിസ സിര്‍ബന്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഫ്ഗാനിസ്താനില്‍ നിന്ന് എത്തുന്നവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇ-എമര്‍ജന്‍സി എക്‌സ്-മിസ്‌ക് വിസയാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. അഫ്ഗാനിയെല സുരക്ഷാ കാരണങ്ങള്‍ മൂന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ചില അഫ്ഗാന്‍ പൗരന്മാരുടെ പാസ്‌പോര്‍ട്ടുകള്‍ അസ്ഥാനത്തുള്ളതാണെന്നും മുന്‍പ് വിസ ലഭിച്ച ഈ പൗരന്മാര്‍ നിലവില്‍ ഇന്ത്യയിലില്ലെന്നും അവ സത്യസന്ധമല്ലെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ എത്താന്‍ ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇ-വിസയ്ക്ക് അപേക്ഷിക്കണം. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ ഇന്ത്യയില്‍ വരാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ക്ക് അടിയന്തരമായി ഇ-വിസ ഇക്കഴിഞ്ഞ 17നാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും വിസയ്ക്ക് അപേക്ഷിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Related News