Loading ...

Home National

മുസഫര്‍ നഗര്‍ കലാപകേസുകള്‍ പിന്‍വലിച്ച്‌​ യു.പി സര്‍ക്കാര്‍; പിന്‍വലിച്ചത്​ കൊള്ളയടക്കമുള്ള 77 കേസുകള്‍

ന്യൂഡല്‍ഹി: 2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട്​ രജിസ്​റ്റര്‍ ചെയ്​ത, ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന 77 കേസുകള്‍ ഒരു കാരണവും കാണിക്കാതെ ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍ പിന്‍വലിച്ചതായി അമിക്കസ്​ ക്യൂറി സുപ്രീം കോടതിയില്‍. കലാപത്തില്‍ ആകെ 510 കേസുകളാണ്​ എടുത്തതെന്നും 6869 പ്രതികളുണ്ടെന്നും, സുപ്രീം കോടതി അമിക്കസ്​ ക്യൂറിയായി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകന്‍ വിജയ്​ ഹന്‍സാരിയക്കു വേണ്ടി അദ്ദേഹത്തിന്‍റെ അഭിഭാഷക സ്നേഹ കലിത കോടതിയെ അറിയിച്ചു.510 കേസുകളില്‍ 175 എണ്ണത്തില്‍ കുറ്റപത്രവും 165 എണ്ണത്തില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. 170 കേസുകള്‍ റദ്ദാക്കുകയും ചെയ്​തു. തുടര്‍ന്നാണ്​ 77 കേസുകള്‍​, സി.ആര്‍.പി.സിയിലെ 321ാം വകുപ്പ്​ പ്രകാരം പിന്‍വലിച്ചതായി സര്‍ക്കാര്‍ അറിയിച്ചത്​. പിന്‍വലിച്ചതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഒരു കാരണവും ചൂണ്ടിക്കാണിച്ചിട്ടില്ല. ഇതിലെ ഭൂരിഭാഗവും ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കൊള്ള പോലുള്ള കുറ്റങ്ങളാണ്​. ഇങ്ങനെ പിന്‍വലിച്ച 77 കേസുകള്‍ ഹൈ​േകാടതി പുനരവലോകനം ചെയ്യേണ്ടതുണ്ട്​ എന്നും അമിക്കസ്​ ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News