Loading ...

Home Gulf

സൗദിയില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ കടുത്ത ശിക്ഷയും പിഴയും

റിയാദ്: മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമം കൂടുതല്‍ കര്‍ക്കശമാക്കി സൗദി ഭരണകൂടം. മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കും നിയമ ലംഘനങ്ങള്‍ക്കും വന്‍തുക പിഴയും തടവും ലഭിക്കുന്ന രീതിയില്‍ ഇതുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണ് അധികൃതര്‍. പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും അപകടപ്പെടുത്തുന്ന രീതിയില്‍ മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്ക് മൂന്ന് കോടി റിയാല്‍ പിഴയും 10 വര്‍ഷം തടവും ശിക്ഷയായി ലഭിക്കുമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പുതിയ മാലിന്യം സംസ്‌കരണ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. സൗദിയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും താമസ കേന്ദ്രങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉത്തരവ് ബാധകമാണ്. നിയമ ലംഘനം തുടരുന്ന ഓരോ ദിവസത്തിനും പിഴ ഈടാക്കും. ശിക്ഷ ലഭിക്കുന്നവര്‍ വീണ്ടും അത് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് എന്തു പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ഔദ്യോഗിക ലൈസന്‍സ് ആവശ്യമാണ്. മാലിന്യ സംസ്‌കരണത്തിന് ലൈസന്‍സ് ലഭിച്ച സ്ഥാപനങ്ങള്‍ വ്യവസ്ഥകള്‍ ലംഘിച്ചാലും പിഴ ലഭിക്കും. ഒരു കോടി റിയാല്‍ പിഴയും ആറു മാസത്തേക്കോ പൂര്‍ണമായോ ലൈസന്‍സ് റദ്ദ് ചെയ്യലുമാണ് ശിക്ഷ.

Related News