Loading ...

Home International

യു.എ.ഇയില്‍ ഇ-സ്കൂട്ടര്‍ ഓടിക്കാന്‍ 14 വയസ് തികയണം; നിയമം കര്‍ശനമാക്കുന്നു

സൈക്കിളുകള്‍ക്കും ഇ-സ്കൂട്ടറുകള്‍ക്കും യുഎഇയില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. 14 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ഇ-സ്കൂട്ടറുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഷാര്‍ജ പൊലീസ് നിര്‍ദേശം നല്‍കി. ദീര്‍ഘദൂര യാത്ര നടത്തുന്ന സൈക്കിളിങ് സംഘങ്ങള്‍ക്ക് അബൂദബി പൊലീസ് മുന്‍കൂര്‍ അനുമതിയും നിര്‍ബന്ധമാക്കി.
കുട്ടികള്‍ ഈ സ്കൂട്ടറുമായി നിരത്തിലിറങ്ങുന്നത് അപകടം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഷാര്‍ജ പൊലീസും ചൈല്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ടുമെന്‍റും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കുട്ടികള്‍ ഹെല്‍മറ്റ് ഉപയോഗിക്കണം. ഇ-സ്കൂട്ടറിന് മുന്നിലും പിന്നിലും ലൈറ്റ് നിര്‍ബന്ധമാണ്. തിരക്കേറിയ റോഡുകളില്‍ ഇവ ഓടിക്കാന്‍ പാടില്ല. നിയമം ലംഘിക്കുന്ന ഇ-സ്കൂട്ടറുകള്‍ പൊലീസ് പിടിച്ചെടുക്കും.
സൈക്കിളില്‍ ദീര്‍ഘദൂര യാത്രപോകുന്ന സംഘങ്ങള്‍ ഇനി മുതല്‍ വെബ്സൈറ്റ് വഴി മുന്‍കൂര്‍ അനുമതി തേടണമെന്ന് അബൂദബി പൊലീസും നിര്‍ദേശിച്ചിട്ടുണ്ട്. യാത്രപുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്ബാണ് അനുമതി വാങ്ങേണ്ടത്. അബൂദബി സൈക്കിളിങ് ക്ലബ് നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും സൈക്കിളിങ് സംഘങ്ങള്‍ പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.

Related News