Loading ...

Home International

ബൂസ്റ്റര്‍ വാക്​സിന് 2 മാസം മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന

ബുഡാപെസ്റ്റ്: ബൂസ്റ്റര്‍ കുത്തിവയ്പിന് 2 മാസം മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വാക്സിനേഷനിലെ അസമത്വം പരിഹരിക്കാനും പുതിയ ഇനം വൈറസ് രൂപപ്പെടാതിരിക്കാനുമാണ് ലോകാരോഗ്യ സംഘടനയുടെ ഈ അഭ്യര്‍ഥന. വാക്സീന്‍ ശേഖരമുള്ള സമ്ബന്ന രാജ്യങ്ങള്‍ വാക്സിന്‍ ലഭിക്കാത്ത രാജ്യങ്ങളിലെ കുത്തിവയ്പ് വേഗത്തിലാക്കാന്‍ സഹായിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. വാക്സിനേഷനിലെ അസമത്വവും ദേശീയതാവാദവും തുടര്‍ന്നാല്‍ ശക്തിയേറിയ ഇനം വൈറസ് രൂപപ്പെടാനേ ഇതിടയാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷന്‍ കുറവായ രാജ്യങ്ങളിലായിരിക്കും ഇതുണ്ടാവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യത്തെയും രണ്ടാമത്തെയും ഡോസ് നാമമാത്രമായി മാത്രം നല്‍കാനേ പല രാജ്യങ്ങള്‍ക്കും കഴിഞ്ഞിട്ടുള്ളൂവെന്ന് ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡാനം ചൂണ്ടിക്കാട്ടി.

Related News