Loading ...

Home USA

ഫൈസര്‍ വാക്​സിന്​ പൂര്‍ണ്ണ അംഗീകാരം നല്‍കി അമേരിക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഫൈ​സ​ര്‍ ബ​യോ​ണ്‍​ടെ​ക് കോ​വി​ഡ് വാ​ക്സി​ന് പൂ​ര്‍​ണാ​നു​മ​തി ന​ല്‍​കി യു​എ​സ് ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍. 16 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കാ​നാ​ണ് അ​നു​മ​തി. 12 മു​ത​ല്‍ 15 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നും വാ​ക്സി​ന്‍ ന​ല്‍​കാം. ഡിസംബര്‍ മുതല്‍ അടിയന്തിര ഉപയോഗത്തിനായി വാക്‌സിന്‍ അംഗീകരിച്ചിരുന്നു. ഇതിനെ ആസ്പദമാക്കി അമേരിക്കയിലെ 204 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വാക്‌സിന്‍ സ്വീകരിക്കാത്ത അമേരിക്കന്‍ പൗരന്മാരെ ബോധ്യപ്പെടുത്തുമെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാ​ജ്യ​ത്ത് പൂ​ര്‍​ണാ​നു​മ​തി ല​ഭി​ക്കു​ന്ന ആ​ദ്യ കോ​വി​ഡ് വാ​ക്സി​നാ​ണ് ഫൈ​സ​ര്‍. വാ​ക്സി​നെ​ടു​ത്ത 44,000 പേ​രെ വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​ണ് അ​നു​മ​തി. മൂ​ന്നാ​ഴ്ച​ത്തെ ഇ​ട​വേ​ള​യി​ല്‍ വാ​ക്സി​നെ​ടു​ക്കു​ന്ന​ത് 91 ശ​ത​മാ​ന​വും ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

Related News