Loading ...

Home International

നാല് മാസത്തിലേറെ നീണ്ടുനിന്ന രാത്രികാലം അവസാനിച്ചു, അന്റാര്‍ട്ടിക്കയില്‍ വീണ്ടും സൂര്യനുദിച്ചു

അന്റാര്‍ട്ടിക്ക: നാല് മാസത്തിലേറെ നീണ്ടു നിന്ന രാത്രികാലം അവസാനിച്ചു. അന്റാര്‍ടികയില്‍ വീണ്ടും സൂര്യനുദിച്ചു.വേനല്‍, ശിശിരം തുടങ്ങി രണ്ട് കാലങ്ങള്‍ മാത്രമാണ് അന്റാര്‍ട്ടിക്കയിലുണ്ടാവുന്നത്. നാല് മുതല്‍ ആറ് മാസത്തോളമാണ് ഓരോ കാലവും നീളുന്നത്. വേനല്‍ക്കാലത്ത് ദിനം മുഴുവനും സൂര്യപ്രകാശം ലഭിക്കുമെങ്കിലും മഞ്ഞ് നിറഞ്ഞ ഭൂഖണ്ഡത്തില്‍ താപനില എപ്പോഴും താണനിലയില്‍ തന്നെ തുടരും. സൂര്യനുദിച്ചതോടെ അന്റാര്‍ടികയില്‍ പര്യവേക്ഷണപ്രവര്‍ത്തനങ്ങളും പുനഃരാരംഭിച്ചു. ദക്ഷിണധ്രുവത്തില്‍ സ്ഥിതി ചെയ്യുന്ന വന്‍കരയില്‍ ഇന്ത്യ ഉള്‍പെടെ വിവിധ രാജ്യങ്ങളുടെ ഗവേഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നവംബറില്‍ അന്തരീക്ഷ താപനില വര്‍ധിക്കുന്നതോടെ ശീതകാലത്ത് മടങ്ങിപ്പോയ ഗവേഷകര്‍ തിരികെയെത്തുകയും ഗവേഷണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുകയും ചെയ്യും.

Related News