Loading ...

Home International

വിദേശസേന ഉടന്‍ പിന്മാറണം, രാജ്യത്ത് തുടര്‍ന്നാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും; മുന്നറിയിപ്പ് നല്‍കി താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇനിയും സഖ്യകക്ഷി സേനകള്‍ തുടര്‍ന്നാല്‍ അത് അനുവദിക്കില്ലെന്ന് രാജ്യഭരണം പിടിച്ചെടുത്ത താലിബാന്റെ മുന്നറിയിപ്പ്. യു.എസോ ബ്രിട്ടനോ പിന്മാറ്റത്തിന് കൂടുതല്‍ സമയം ചോദിച്ചാല്‍ അനുവദിക്കില്ലെന്നും അനുമതി ലംഘിച്ച്‌ രാജ്യത്ത് തുടര്‍ന്നാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും ദോഹയിലെ താലിബാന്‍ പ്രതിനിധി സംഘാംഗം സുഹൈല്‍ ഷഹീന്‍ അറിയിച്ചതായിഒരു പ്രമുഖ പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 31-നുശേഷം യു.എസ്., സഖ്യകക്ഷി സേനകളെ തുടരാന്‍ അനുവദിക്കില്ലെന്നാണ് താലിബാന്റെ നിലപാടാ. സേനാ പിന്മാറ്റത്തിനുശേഷമേ താലിബാന്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിക്കൂ. വിദേശസേന രാജ്യത്ത് തുടരുന്നത് അധിനിവേശമാണെന്നും താലിബാന്‍ പറഞ്ഞു.അഭയാര്‍ഥികളെ കാബൂള്‍ വിമാനത്താവളം വഴി സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് വിദേശസേനാ പിന്മാറ്റം അടുത്തയാഴ്ചയ്ക്കുശേഷവും തുടരണമെന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് താലിബാന്റെ പ്രതികരണം.

Related News