Loading ...

Home Gulf

മൂ​ന്നാ​മ​ത് അ​ന്താ​രാ​ഷ്​​ട്ര ഫാ​ല്‍​ക്ക​ണ്‍​സ് പ്ര​ദ​ര്‍​ശ​നം ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന്​ റി​യാ​ദി​ല്‍

ജു​ബൈ​ല്‍: മൂ​ന്നാ​മ​ത് അ​ന്താ​രാ​ഷ്​​ട്ര സൗ​ദി ഫാ​ല്‍​ക്ക​ണ്‍​സ് ആ​ന്‍​ഡ് ഹ​ണ്ടി​ങ്​ എ​ക്സി​ബി​ഷ​ന്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്ന്​ മു​ത​ല്‍ 10വ​രെ റി​യാ​ദി​ന് വ​ട​ക്ക് മാ​ല്‍​ഹാ​മി​ല്‍ ന​ട​ക്കും. സൗ​ദി ഫാ​ല്‍​ക്ക​ണ്‍​സ് ക്ല​ബ് സ​ങ്ക​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി പ്രാ​പ്പി​ടി​യ​ന്‍ പ​രു​ന്തു​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം മാ​ത്ര​മ​ല്ല, സൗ​ദി​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​കം ലോ​ക​ജ​ന​ത​യി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും ഉ​ള്‍​ക്കൊ​ണ്ടാ​ണ്. ഫാ​ല്‍​ക്ക​ണ്‍ വി​ഷ​യ​ത്തി​ല്‍ താ​ല്‍​പ​ര്യ​മു​ള്ള ആ​ളു​ക​ളും പ്ര​ഫ​ഷ​ന​ലു​ക​ളും ത​മ്മി​ലു​ള്ള ആ​ശ​യ​സം​വാ​ദ​ത്തി​നു​ള്ള സൗ​ക​ര്യ​വും പ്ര​ദ​ര്‍​ശ​ന​പ്പ​ന്ത​ലി​ല്‍ ഉ​ണ്ടാ​വും. വി​വി​ധ കമ്പ​നി​ക​ളും അ​വ​യു​ടെ ഉ​ല്‍​പ​ന്ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്ത​ലും കൈ​മാ​റ​ലും പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. 26 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 350ല​ധി​കം ഫാ​ല്‍​ക്ക​ണ്‍ പ്ര​ദ​ര്‍​ശ​ക​ര്‍ പ​ങ്കെ​ടു​ക്കും. ക്യാ​മ്ബി​ങ്, ഫാ​ല്‍​ക്ക​ണ്‍ പ​രി​ശീ​ല​നം, വേ​ട്ട​യാ​ട​ല്‍, ഷൂ​ട്ടി​ങ്​ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന 24ല​ധി​കം പ​രി​പാ​ടി​ക​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. സെ​മി​നാ​റു​ക​ള്‍, വ​ര്‍​ക്​​ഷോ​പ്പു​ക​ള്‍, സാം​സ്കാ​രി​ക സാ​യാ​ഹ്ന​ങ്ങ​ള്‍, നാ​ടോ​ടി ക​ല​ക​ള്‍ എ​ന്നി​വ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള​വ​ര്‍​ക്കും അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും ആ​സ്വ​ദി​ക്കു​ന്ന​തി​നും വേ​ദി​യൊ​രു​ക്കു​ന്നു​ണ്ട്. പ​ങ്കാ​ളി​ക​ളാ​വാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 3@sfc.org.sa എ​ന്ന ഇ-​മെ​യി​ല്‍ വ​ഴി അ​പേ​ക്ഷി​ക്ക​ണം. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ന​ട​ക്കു​ന്ന പ്ര​ദ​ര്‍​ശ​ങ്ങ​ളി​ല്‍ 20 രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 300ല​ധി​കം സം​രം​ഭ​ക​ര്‍ പ​ങ്കെ​ടു​ത്തു.

Related News