Loading ...

Home USA

അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി അന്തരിച്ചു

ന്യൂയോര്‍ക്ക്​: അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ഇഗോര്‍ വോവ്​കോവിന്‍സ്​കി(38) അന്തരിച്ചു. അദ്ദേഹത്തിന്‍റെ മാതാവും മയോ ക്ലിനിക്കിലെ ഐ.സി.യു നഴ്​സുമായ സ്വെറ്റ്​ലാന വോവ്​കോവിന്‍സ്ക മരണം ഫേസ്​ബുക്കിലൂടെ സ്​ഥിരീകരിച്ചു. റോച്ചസ്റ്ററിലെ മയോക്ലിനിക്കില്‍ വെച്ച്‌​ ഹൃദയാഘാതം മൂലം വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ഉക്രൈന്‍ സ്വദേശികളാണ്​​ ഇഗോറിന്‍റെ കുടുംബം. ഏഴ്​ അടി 8.33 ഇഞ്ചാണ്​ (രണ്ട്​ മീറ്റര്‍ 34.5 സെന്‍റിമീറ്റര്‍) ഇഗോറിന്‍റെ ഉയരം. 27ാം വയസില്‍ അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന ഗിന്നസ്​ റെക്കോഡിന്​ അര്‍ഹനായി. 1989ല്‍ ഇഗോര്‍ ചികിത്സ തേടിയാണ്​ കുടുംബത്തോടൊപ്പം യു.എസില്‍ എത്തിയത്​. പിറ്റിറ്റ്വറി ഗ്രന്ഥിയിലുണ്ടായ ട്യൂമറിനെ തുടര്‍ന്ന്​ വളര്‍ച്ച ഹോര്‍മോണിലുണ്ടായ വ്യതിയാനമാണ്​ ഇഗോറിന്​ ഉയരം വര്‍ധിക്കാന്‍ ഇടയാക്കിയത്​.

Related News