Loading ...

Home International

താലിബാനെതിരെ വടക്കന്‍ സഖ്യത്തിന് ആയുധങ്ങള്‍ നല്‍കി താജിക്കിസ്ഥാന്‍ ; തോക്കുകളും ഭക്ഷണ സാധനങ്ങളും ഹെലികോപ്ടറിലെത്തിച്ചു

കാബൂള്‍ : താലിബാനെതിരെ പൊരുതുന്ന വടക്കന്‍ സഖ്യത്തിന് താജിക്കിസ്ഥാനില്‍ നിന്നും ആയുധങ്ങള്‍. യന്ത്രത്തോക്കുകളും വെടിയുണ്ടകളും മറ്റ് ആയുധങ്ങളും ഭക്ഷണ വസ്തുക്കളുമാണ് ഹെലികോപ്ടറില്‍ എത്തിച്ചത്. വടക്കന്‍ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ് നയിക്കുന്ന ദേശീയ പ്രതിരോധ സേനയ്‌ക്കാണ് ആയുധങ്ങള്‍ ലഭിച്ചത്. പഞ്ചശിറില്‍ ആയുധങ്ങളും മറ്റും എത്തിക്കുന്ന ഹെലികോപ്ടറുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഇത് സംബന്ധിച്ച്‌ സ്ഥിരീകരണമുണ്ടായത്. താലിബാനെതിരെ പോരാടാന്‍ ആയുധങ്ങള്‍ നല്‍കണമെന്ന് ലോകത്തെ ജനാധിപത്യ രാജ്യങ്ങളോട് വടക്കന്‍ സഖ്യം ആവശ്യമുന്നയിച്ചിരുന്നു. അഫ്ഗാന്‍ കെയര്‍ ടേക്കര്‍ പ്രസിഡന്റും മുന്‍ വൈസ് പ്രസിഡന്റുമായ അമറുള്ള സലേ തമ്ബടിച്ചിരിക്കുന്നതും പഞ്ചശിറിലാണ്. അഫ്ഗാന്‍ സ്പെഷ്യല്‍ ഫോഴ്സ് കമാന്‍ഡോകളും പ്രതിരോധ സേനയ്‌ക്കൊപ്പം പോരാടാന്‍ പഞ്ചശിറിലെത്തിയിട്ടുണ്ട്. താലിബാനുമായി യുദ്ധം നടന്നതായും നിരവധി താലിബാനികള്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Related News