Loading ...

Home International

റഷ്യയുടെ സ്പുട്‌നിക് ലൈറ്റ് വാക്‌സിന്‍ ഫിലിപ്പൈന്‍സ് അംഗീകരിച്ചു

മോസ്‌കോ: റഷ്യയുടെ സ്പുട്‌നിക് ലൈറ്റ് വാക്‌സിന്‍ ഫിലിപ്പൈന്‍സ് അംഗീകരിച്ചു. ഫിലിപ്പീന്‍സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് അംഗികാരം നല്‍കിയത്. ഒറ്റ ഷോട്ട് സ്പുട്‌നിക് ലൈറ്റിന് മറ്റ് പല വാക്‌സിനേക്കാളും ഉയര്‍ന്ന ഫലമുണ്ടെന്നും റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ( ആര്‍ഡിഎഫ് ) സിഇഒ കിറില്‍ ദിമിട്രീവ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഹ്യൂമന്‍ അഡിനോവൈറസ് സെറോടൈപ്പ് 26 അടിസ്ഥാനമാക്കിയുള്ള സ്പുട്‌നിക് ലൈറ്റ് വാക്‌സിനാണ് സ്പുട്‌നിക് വി വാക്‌സിനിലെ ആദ്യ ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പുട്‌നിക് ലൈറ്റ് ഉപയോഗിച്ചുള്ള കുത്തിവയ്പ്പ് രാജ്യത്തെ കൊറോണ വ്യാപന നിരക്ക് ഗണ്യമായി കുറയ്‌ക്കാനും ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതിരോധശേഷി സൃഷ്ടിക്കാനും സഹായിക്കുമെന്നും ആര്‍ഡിഐഎഫ് വ്യക്തമാക്കി. 2021 മാര്‍ച്ചില്‍ രണ്ട് ഡോസ് സ്പുട്‌നിക് വി വാക്‌സിന്‍ ഫിലിപ്പൈന്‍സില്‍ അടിയന്തിര ഉപയോഗത്തിനായി അംഗീകരിച്ചിരുന്നു. ഇതുവരെ 3.7 ദശലക്ഷത്തില്‍ അധികം ജനസംഖ്യയുള്ള 69 രാജ്യങ്ങളിലാണ് സ്പുട്‌നിക് വിക്ക് അംഗീകാരം ലഭിച്ചത്. പരാഗ്വേയ രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍ തുടരുന്ന വാക്‌സിനേഷന്‍ കാമ്ബയിനില്‍ സ്പുട്‌നിക് ലൈറ്റ് 93.5 ശതമാനം ഫലപ്രദമാണ് ആര്‍ഡിഎഫ് പറഞ്ഞു. സ്പുട്‌നിക് ലൈറ്റിനെ മറ്റ് വാക്‌സിനുകളുമായി സംയോജിപ്പിക്കുന്നതിനുള്ള പഠനങ്ങള്‍ അര്‍ജന്റീന, അസര്‍ബൈജാന്‍, യുഎഇ എന്നിവിടങ്ങളില്‍ നടക്കുന്നുണ്ട്.

Related News