Loading ...

Home National

കാബൂളില്‍നിന്ന് 78 പേരുമായി എയര്‍ഇന്ത്യാ വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ കാബൂളില്‍നിന്നും ഇന്നലെ താജിക്കിസ്താനിലെത്തിയവരെ എയര്‍ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. മലയാളിയായ സിസ്റ്റര്‍ തെരേസ അടക്കം 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 78 പേരാണ് വിമാനത്തിലുള്ളത്. സ്വീകരിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ വിമാനത്താവളത്തിലെത്തി.
താലിബാന്‍ പിടിച്ചെടുത്ത്​ ഒരാഴ്​ച പിന്നിടു​േമ്ബാഴും അഫ്​ഗാനില്‍നിന്ന് ആയിരങ്ങള്‍ പലായനം തുടരുകയാണ്​. രാജ്യം വിടാന്‍ നൂറുകണക്കിന്​ ആളുകള്‍ കാത്തിരിക്കുന്ന കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ തിക്കിലും തിരക്കിലുംപെട്ട്​ ​ഇതുവരെ ഏഴുപേര്‍ കൊല്ലപ്പെട്ടതായാണ് ബ്രിട്ടീഷ്​ സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചത്. കാബൂള്‍ വിമാനത്താവളത്തിന്​ സമീപം 20 പേര്‍ മരിച്ചതായി നാറ്റോയും പറയുന്നു. താലിബാന്‍ കാബൂള്‍ പിടിച്ചശേഷം വിമാനത്താവള ജീവനക്കാര്‍ ജോലി ചെയ്യുന്നില്ലെന്നും റണ്‍വേയില്‍ കെട്ടിക്കിടക്കുന്ന മാലിന്യം അപകടത്തിന്​ ഇടയാക്കുമെന്നും​ ആശങ്കയുണ്ട്​.
അതേസമയം, അഫ്​ഗാനിസ്​താനില്‍ നിന്ന്​ സൈനിക പിന്‍മാറ്റം നേരത്തെ ഉറപ്പുനല്‍കിയതു പ്രകാരം ആഗസ്​റ്റ്​ 31നകം പൂര്‍ത്തിയാക്കണമെന്ന്​ യു.എസിന്​ അന്ത്യശാസനം നല്‍കിയിരിക്കുകയാണ് താലിബാന്‍. ഇല്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും താലിബാന്‍ വക്​താവ്​ മുന്നറിയിപ്പു നല്‍കി.

Related News