Loading ...

Home Kerala

കോവിഡ്​ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും; ദിവസം രണ്ട്​ ലക്ഷം പരിശോധനകള്‍ നടത്താന്‍ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. ദിവസം രണ്ട്​ ലക്ഷം പരിശോധനകളെങ്കിലും നടത്താനാണ്​ നിര്‍ദേശം. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അ​വലോകന യോഗത്തിലാണ്​ ഇതുസംബന്ധിച്ച നിര്‍ദേശമുണ്ടായത്​.
പരിശോധന വര്‍ധിപ്പിക്കുന്നതിനൊപ്പം വാക്​സിനേഷനും കൂട്ടും. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഓണാഘോഷത്തിന്​ പിന്നാലെ സംസ്ഥാനത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന്​ ആരോഗ്യവകുപ്പ്​ വ്യക്​തമാക്കിയിരുന്നു. വരുന്ന ആഴ്ചകളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം നാല്​ ലക്ഷം കടക്കുമെന്നാണ്​ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം 13,383 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 15.63 ശതമാനമായിരുന്നു ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 85,650 ടെസ്റ്റുകള്‍ മാത്രമാണ്​ കഴിഞ്ഞ ദിവസം നടത്തിയത്​.

Related News